ETV Bharat / state

'നമ്മുടെ കോഴിക്കോട്' പദ്ധതി ഉദ്‌ഘാടനം ഇന്ന് - ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വൈകുന്നേരം ആറ് മണിക്ക് ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്. പദ്ധതിക്കായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്‍ട്ടലും രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു.

cm to launch nammude kozhikode programme today  pinarayi vijayan  Nammude Kozhikode  Nammude Kozhikode Programme  'നമ്മുടെ കോഴിക്കോട്'  'നമ്മുടെ കോഴിക്കോട്' പദ്ധതി  കോഴിക്കോട്  ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍
'നമ്മുടെ കോഴിക്കോട്' പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
author img

By

Published : Jan 30, 2021, 1:20 PM IST

കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ' നമ്മുടെ കോഴിക്കോട്' ന്‍റെ ലോഞ്ചിങ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം ആറ് മണിക്ക് ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുക. മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ടി പി രാമകൃഷ്‌ണന്‍, എ കെ ശശീന്ദ്രന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച പരിപാടികളുടെ പ്രവര്‍ത്തനം ലളിതമായും കാലതാമസം കൂടാതെയും സജ്ജമാകുന്ന വിധത്തിലാണ് പദ്ധതിക്കായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്‍ട്ടലും രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. പൗരന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ ജില്ലയെ സംബന്ധിക്കുന്ന പ്രധാന വിരങ്ങളെല്ലാം തന്നെ ഇതിലൂടെ ലഭ്യമാകും. പ്ലേ സ്റ്റോര്‍ വഴിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക.

പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടേയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് 'നമ്മുടെ കോഴിക്കോടിന്‍റെ' ലക്ഷ്യം. ഉദയം, എനേബിളിങ് കോഴിക്കോട്, ക്രാഡില്‍, ഹാപ്പി ഹില്‍, മാനസികാരോഗ്യകേന്ദ്രത്തിന്‍റെ വികസനം, സുഫലം, മിഷന്‍ തെളിനീര്‍, മിഷന്‍ ക്ലീന്‍ ബീച്ച്, മിഷന്‍ സുന്ദര പാതയോരം, ആരോഗ്യജ്വാല, ആരോഗ്യജാഗ്രത, സ്‌മാര്‍ട്ട് ചലഞ്ച് തുടങ്ങിയവ ' നമ്മുടെ കോഴിക്കോട്' പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.