കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് മെഡിക്കല്‍ ബോർഡ് അറിയിച്ചു.
ഏപ്രിൽ എട്ടാം തിയതിയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം മൂന്നിന് ഡിസ്‌ചാര്‍ജ് ചെയ്യുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.