ETV Bharat / state

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - CM at Kozhikode

തെരഞ്ഞെടുപ്പ് കമ്മിഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിൻ്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി മാധ്യമങ്ങളോട്  കൊവിഡ് വ്യാപന തോത്  പ്രതിപക്ഷം പ്രതികാര പക്ഷം  CM at Kozhikode  CM against opposition Kozhikode
പ്രതിപക്ഷം പ്രതികാരപക്ഷമായി മാറുന്നുവെന്ന് പിണറായി വിജയന്‍
author img

By

Published : Mar 28, 2021, 12:51 PM IST

Updated : Mar 28, 2021, 1:44 PM IST

കോഴിക്കോട്: പ്രതിപക്ഷം പ്രതികാരപക്ഷമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം മുടക്കുക എന്നതാണ് പ്രതിപക്ഷത്തിൻ്റെ രീതി. ഒരു സ്ഥാനത്ത് ഇരുന്ന് വസ്‌തുതാപരമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കേണ്ടത്. ഇനി ശമ്പളവും മുടക്കണം എന്ന് ചെന്നിത്തല പറയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിൻ്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിലുള്ള നുണ പ്രചാരണം ചെന്നിത്തല നിർത്തണം. വിശപ്പ് രഹിത കേരളമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം. ബജറ്റ് വിഹിതം കൂടി ഉപയോഗിച്ചാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. ഇതേ കുറിച്ച് പ്രതിപക്ഷ നേതാവിന് വലിയ ധാരണയില്ല. എന്നാൽ ജനങ്ങൾക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ദുരിതമനുഭവിച്ച സമയത്താണ് ഭക്ഷ്യക്കിറ്റ് നല്‍കിത്തുടങ്ങിയത്. ഭക്ഷ്യ കിറ്റെന്നത് പുതിയ കാര്യമല്ല. മാസങ്ങളായി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020ലെ ഓണം ആഗസ്റ്റ് മാസം 31 നായിരുന്നു അന്ന് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത് ആഗസ്റ്റ് 11നാണ്. ഓണത്തിന് കിറ്റ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ക്കുള്ളതാണ് ഈ മറുപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വം തെളിയിക്കുന്ന രേഖകൾ ലീഗുകാർ പൂരിപ്പിച്ച് തരുമെന്ന കെഎൻഎ ഖാദറിൻ്റെ പ്രസ്താവന ബിജെപി വോട്ട് ലക്ഷ്യം വച്ചാണെന്നും വോട്ട് കിട്ടുന്നതിന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയാണിതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം കൊവിഡ് വ്യാപന തോത് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Last Updated : Mar 28, 2021, 1:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.