ETV Bharat / state

പീഡനക്കേസ് : സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ് ; അന്വേഷണം ഊര്‍ജിതം, നീക്കം ദളിത് സംഘടനകളുടെ ഇടപെടലില്‍

author img

By

Published : Jul 26, 2022, 1:13 PM IST

ഏപ്രിൽ 17ന് കോഴിക്കോട്ടെ പുസ്‌തക പ്രകാശന ചടങ്ങിനെത്തിയ യുവതിക്കെതിരെയാണ് സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയത്

സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്  പീഡനക്കേസില്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്  civic chandran rape case police investigation  civic chandran rape case police investigation latest updation
പീഡനക്കേസ്: സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്; അന്വേഷണം ഊര്‍ജിതം, നീക്കം ദളിത് സംഘടനകളുടെ ഇടപെടലില്‍

കോഴിക്കോട് : ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കുരുക്ക് മുറുകുന്നു. ദളിത് സംഘടനകൾ ഇടപെട്ടതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കി. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ ചെന്നെങ്കിലും കണ്ടെത്താനായില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്.

ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത സിവിക് ചന്ദ്രൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ്‌ പൊലീസ് നൽകുന്ന സൂചന. വിഷയം സങ്കീർണമായതോടെ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 17നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയവ പ്രകാരവുമാണ് കേസ്.

അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി : സിവിക് ചന്ദ്രനെതിരെ ജൂലായ് 15നാണ് കേസെടുത്തത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വടകര ഡി.വൈ.എസ്‌.പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍, ഇതുവരെ സിവിക്കിനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി.

MORE READ| യുവ എഴുത്തുകാരിയുടെ പരാതി, സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ കേസ്

സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് അതിജീവിതയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി. സിവിക് എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐ.ജിയുടെ ഓഫിസിന് മുന്‍പില്‍ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.