ETV Bharat / state

കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം - പൗരത്വ നിയമ പ്രതിഷേധം

കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. മംഗളുരുവില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു

Citizenship protest: Caution in Kerala  Kerala DGP  Citizenship protest  പൗരത്വ നിയമ പ്രതിഷേധം: കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം  പൗരത്വ നിയമ പ്രതിഷേധം  കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
പൗരത്വ നിയമ പ്രതിഷേധം: കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം
author img

By

Published : Dec 19, 2019, 11:38 PM IST

തിരുവനന്തപുരം: പൗരത്വ നിയമ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം. ഡി.ജി.പിയാണ് നിര്‍ദേശം നല്‍കിയത്. കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. മംഗളുരുവില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ രാത്രിയും പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ഡി.വൈ.എഫ്.ഐ കോഴിക്കോട് പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് രാത്രി 10.30ന് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പതിനൊന്നരയോടെ ദേശീയ പാത ഉപരോധിച്ചു. രാത്രി വൈകിയും സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും പ്രതിഷേധം നടക്കുകയാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.