ETV Bharat / state

നാടിന് പൊതുശല്യം; കോഴിക്കോട് സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി - criminal cases accused

Charged Kappa Deported: കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെയാണ് നാടുകടത്തിയത്.

charged kappa deported  കാപ്പ ചുമത്തി നാടുകടത്തി  criminal cases accused  deported for 6 month
charged kappa deported
author img

By ETV Bharat Kerala Team

Published : Jan 3, 2024, 5:19 PM IST

കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി (accused of several cases deported). കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട് വാഴപൊയിലിൽ സച്ചിൻ സജീവ് (28) നെയാണ് നാടുകടത്തിയത്. വധശ്രമ കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

നാടിനാകെ പൊതു ശല്യമായി മാറിയതിനെ തുടർന്നാണ് പെരുമണ്ണാമുഴി പൊലീസ് ഇൻസ്പെക്‌ടർ കണ്ണൂർ റേഞ്ച് ഡിഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വരുന്ന ആറുമാസക്കാലത്തേക്ക് സച്ചിൻ സജീവന് കോഴിക്കോട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉണ്ട്. കണ്ണൂർ റേഞ്ച് ഡി ഐ ജി ആണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. മുതുകാട് പ്രദേശത്ത് നിരവധി ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘത്തിലെ അംഗമാണ് സച്ചിൻ സജീവ്.

കൂട്ടുപ്രതിയായ അഖിൽ ബാലൻ എന്നയാൾക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് കേരള ഹൈക്കോടതി രണ്ടുമാസം മുൻപ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പെരുമണ്ണാമുഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊതുജന സമാധാനം തകർക്കുന്നവരെ അമർച്ച ചെയ്യുന്നതിനായുള്ള ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നതിന്‍റെ ഭാഗമാണ് നടപടി.

Also read:പുതുവത്സരാഘോഷത്തിന് കേക്ക് വാങ്ങാൻ പോയ യുവാക്കൾക്ക് നേരെ ആക്രമണം: 24കാരന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.