ETV Bharat / state

കൗമാരക്കാര്‍ക്ക് സ്‌നേഹസ്‌പര്‍ശമേകാന്‍ 'ചങ്ക്'; പദ്ധതിയുമായി കോഴിക്കോട് ജില്ല പഞ്ചായത്ത്

author img

By

Published : Nov 5, 2021, 11:31 AM IST

നവംബർ 14 ന് ശിശുദിനത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് പദ്ധതി.

'Chank' programme  കൗമാരക്കാര്‍  സ്‌നേഹസ്‌പര്‍ശം  ചങ്ക് പദ്ധതി  കോഴിക്കോട് ജില്ല പഞ്ചായത്ത്  teenagers in Kozhikode  Kozhikode  teenagers  ശിശുദിനം
കൗമാരക്കാര്‍ക്ക് സ്‌നേഹസ്‌പര്‍ശമേകാന്‍ 'ചങ്ക്'; പദ്ധതിയുമായി കോഴിക്കോട് ജില്ല പഞ്ചായത്ത്

കോഴിക്കോട്: കൗമാരക്കാർക്ക് നല്ല ഭാവി പകരാൻ 'ചങ്ക്' പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ഹൈസ്‌കൂൾ, ഹയർ സെക്കന്‍ഡറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്‌നങ്ങൾ, ആരോഗ്യ വിദ്യാഭ്യാസം സൈബർ സുരക്ഷ എന്നിവയെപ്പറ്റി ബോധവത്‌ക്കരിക്കുകയാണ് (Campaign for Healthy Adolescents Nurturing Kozhikode) പദ്ധതി ലക്ഷ്യമിടുന്നത്. ജില്ല പഞ്ചായത്ത് എജ്യൂകെയർ പദ്ധതിയുടെ ഭാഗമായുള്ള മുഖാമുഖ പരിശീലന പരിപാടി നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് ആരംഭിയ്ക്കും‌.

മാനസിക സമ്മർദം ഒഴിവാക്കുക ലക്ഷ്യം

എയ്‌ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ല പഞ്ചായത്തിന് കീഴിലുള്ള 114 സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഡോക്‌ടർമാർ, കൗൺസിലർമാർ, മനശാസ്ത്ര വിദഗ്‌ധര്‍ എന്നിവരുടെ നേതൃത്വത്തിൽ ഒരോ വിദ്യാലയത്തിലും നവംബർ 14 മുതൽ ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്‌തിരിക്കുന്നത്. അധ്യയനവും അധ്യാപനവും ഓൺലൈനിൽ മാത്രമായപ്പോൾ സൗഹൃദവും സ്വാതന്ത്ര്യവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന കൗമാരപ്രായക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങൾ സൃഷ്ടിച്ച മുറിവുകളും പ്രത്യേക കരുതലോടെ പരിഗണിക്കുകയാണ് ലക്ഷ്യം.

കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധര്‍ തയ്യാറാക്കിയ നാല് മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കുവക്കുക. പരിശീലനത്തിന് നേതൃത്വം നൽകുന്നതിനായി റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുത്തുകഴിഞ്ഞു. നവംബർ 10, 11 തിയതികളിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ക്ലാസ്സുകൾക്ക് പുറമെ കുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ മെന്‍റർമാരുമായി പങ്കുവക്കു ന്നതിനായി ഓൺലൈൻ - സാമൂഹ്യ മാധ്യമ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

ALSO READ: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പൂര്‍ണം; സമരം 48 മണിക്കൂറാക്കി എ.ഐ.ടി.യു.സിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.