ETV Bharat / state

തായ്‌ലൻഡ് മോഡൽ ടൂറിസം: ചാലിയാറില്‍ സാധ്യതാ പഠനം - irrigation department

കൂളിമാട് മുതൽ കീഴുപറമ്പ് പറയങ്ങാട് വരെയുള്ള ചാലിയാറിന്‍റെ ഭാഗങ്ങൾ തായ്‌ലൻഡ് മോഡലാക്കി പുഴയോര ടൂറിസമാക്കി സമർപ്പിക്കുന്നതിന്‍റെ ആദ്യഘട്ടമായാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.

കോഴിക്കോട്  ടൂറിസം പദ്ധതി  സാധ്യതാ പഠനം  ജലസേചന വകുപ്പ്  kozhikode  chaliyar-iruvazhinji  ചാലിയാർ-ഇരുവഴിഞ്ഞി  ചാലിയാർ-ഇരുവഴിഞ്ഞി ടൂറിസം  ചാലിയാർ-ഇരുവഴിഞ്ഞി ടൂറിസം പദ്ധതി  chaliyar-iruvazhinji tourism project  tourism project  irrigation department  feasibility study
ചാലിയാർ-ഇരുവഴിഞ്ഞി ടൂറിസം പദ്ധതി: സാധ്യതാ പഠനം ആരംഭിച്ചു
author img

By

Published : Oct 18, 2020, 4:42 PM IST

കോഴിക്കോട്: ചാലിയാർ, ഇരുവഴിഞ്ഞി പുഴകളെ കൂട്ടിയിണക്കുന്ന തായ്‌ലൻഡ് മോഡൽ ടൂറിസ പദ്ധതിക്കായി ജലസേചന വകുപ്പ് സാധ്യതാ പഠനം ആരംഭിച്ചു. ചെറുവാടി ചാലിയാർ ജനകീയ കൂട്ടായ്മയും പ്രവാസി ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രിയും കേന്ദ്ര ടൂറിസം മന്ത്രാലയത്തിനും ജില്ലാ കലക്ടർക്കും ഇത് സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. 2000 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഹൈടെക് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. റോപ് വേ, ബോട്ടിങ് തുടങ്ങി ഒട്ടേറെ പദ്ധതികളും ഇതിന്‍റെ ഭാഗമാകും.

കൂളിമാട് മുതൽ കീഴുപറമ്പ് പറയങ്ങാട് വരെയുള്ള ചാലിയാറിന്‍റെ ഭാഗങ്ങൾ തായ്‌ലൻഡ് മോഡലാക്കി പുഴയോര ടൂറിസമാക്കി സമർപ്പിക്കുന്നതിന്‍റെ ആദ്യഘട്ടമായാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. വിനോദ സഞ്ചാര മേഖലയുടെ സാധ്യതകളെക്കുറിച്ച് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരായ അഭിരാജ് മേനോൻ, എ. വിനീഷ്, പ്രമീള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാധ്യതാ പഠനം നടത്തിയത്. പ്രവാസി ചേംബർ ഓഫ് കൊമേഴ്‌സ് ദേശീയ ജനറൽ സെക്രട്ടറി ഗുലാം ഹുസൈൻ കൊളക്കാടൻ, ജനകീയ കൂട്ടായ്മ പ്രതിനിധി എൻ.മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.