കോഴിക്കോട്: പൗരന്‍റെ ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. എന്നാൽ ഭരണകൂടം തന്നെ അവ തകർക്കാൻ ശ്രമിക്കുന്നതാണ് ലക്ഷദ്വീപിൽ കാണാൻ സാധിക്കുന്നതെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
Read Also.........ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണയുമായി എൽഡിഎഫ്
സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഉപവാസ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു.