ETV Bharat / state

സിസി വിജിൽ വൻഹിറ്റ്; നാല് മാസത്തിനിടെ പിഴയായി ലഭിച്ചത് 5 ലക്ഷം രൂപ - പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് വഴി പരാതി പറയാം

പൊലീസുകാർ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ മുന്നോട്ടുവരുന്നത് ആശ്വാസകരം ആണെന്ന് ട്രാഫിക് പൊലീസ്

സിസി വിജിൽ
author img

By

Published : Jul 3, 2019, 5:53 PM IST

Updated : Jul 3, 2019, 7:00 PM IST

കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് വഴി പരാതി പറയാവുന്ന സംവിധാനമായ സിസി വിജിൽ പദ്ധതി വിജയകരമായി തുടരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സിറ്റി ട്രാഫിക് പൊലീസ് പദ്ധതി നടപ്പിലാക്കിയത്. നാല് മാസം കഴിഞ്ഞപ്പോഴേക്കും പൊതുജനങ്ങളിൽ നിന്ന് 8986 പരാതികളാണ് ലഭിച്ചത്. ഇവയിൽ നിന്നും 5,40300 രൂപ പിഴയിനത്തിൽ ഈടാക്കാൻ സിറ്റി ട്രാഫിക് പൊലീസിന് സാധിച്ചു.

സിറ്റി ട്രാഫിക് പൊലീസ് പദ്ധതി സിസി വിജിൽ വൻഹിറ്റ്

നഗരപരിധിയിൽ എവിടെയെങ്കിലും ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഫോട്ടോയോ വീഡിയോ എടുത്ത് സിറ്റി ട്രാഫിക്കിന്‍റെ വാട്‌സ് ആപ് നമ്പറായ 6238488686 ലേക്ക് തീയതിയും സ്ഥലവും സമയവും സഹിതം പരാതി പറയുന്ന സംവിധാനമാണ് സിസി വിജിൽ അഥവാ കാലിക്കറ്റ് സിറ്റിസൺ വിജിൽ എന്ന പദ്ധതി. സിസി വിജിൽ നിലവിൽ വന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കുറവുണ്ടായിട്ടുണ്ടെന്നും നിയമലംഘനങ്ങൾ പൊലീസിന് പുറമേ പൊതുജനങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന പേടി എല്ലാവർക്കുമുണ്ടെന്നും ട്രാഫിക് സിഐ വിവി ബെന്നി പറഞ്ഞു.

പൊലീസുകാർ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ മുന്നോട്ടുവരുന്നത് ആശ്വാസകരം ആണെന്നാണ് ട്രാഫിക് പൊലീസിന്‍റെ അഭിപ്രായം. നിയമം ലംഘിക്കുന്നവരുടെ ചുറ്റിലും ആരെങ്കിലും ഒക്കെ കണ്ടെന്ന് തോന്നൽ ജനങ്ങളെ നിയമത്തിന്‍റെ വഴിയിൽ മാത്രം നടക്കാൻ പ്രേരിപ്പിക്കുമെന്നും ട്രാഫിക് പൊലീസ് കരുതുന്നു.

Intro:കോഴിക്കോട് സിറ്റി ട്രാഫിക് നടപ്പിലാക്കിയ സിസി വിജിൽ വൻഹിറ്റ്: നാലുമാസത്തിനിടെ പിഴയായി ലഭിച്ചത് 5 ലക്ഷം രൂപ

Body:ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് വഴി പരാതി പറയാവുന്ന സംവിധാനമായ സിസി വിജിൽ 2019 ഫെബ്രുവരിയിലാണ് സിറ്റി ട്രാഫിക് നടപ്പിലാക്കി തുടങ്ങിയത്. മാസം നാല് കഴിഞ്ഞപ്പോൾ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 8986 പരാതികളിൽ നിന്ന് 5,40,300 രൂപ പിഴയിനത്തിൽ ഈടാക്കാൻ സിറ്റി ട്രാഫിക് സാധിച്ചു. നഗരപരിധിയിൽ എവിടെയും ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഫോട്ടോയോ വീഡിയോ എടുത്ത് സിറ്റി ട്രാഫിക്കിന്റെ വാട്‌സ് ആപ് നമ്പറായ 6238488686 ലേക്ക് തീയതിയും സ്ഥലവും സമയവും സഹിതം പരാതി പറയുന്ന സംവിധാനമാണ് സിസി വിജിൽ അഥവാ കാലിക്കറ്റ് സിറ്റിസൺ വിജിൽ എന്ന പദ്ധതി. സിസി വിജിൽ നിലവിൽവന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കുറവുണ്ടായിട്ടുണ്ടെന്നും നിയമലംഘനങ്ങൾ പോലീസിന് പുറമേ പൊതുജനങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന പേടി എല്ലാവർക്കുമുണ്ടെന്നും ട്രാഫിക് സിഐ വി.വി. ബെന്നി പറഞ്ഞു.

byte

Conclusion:പൊലീസുകാർ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ മുന്നോട്ടുവരുന്നത് ആശ്വാസകരം ആണെന്നാണ് ട്രാഫിക് പോലീസിൻറെ അഭിപ്രായം. നിയമം ലംഘിക്കുന്നവരുടെ ചുറ്റിലും ആരുടെയെങ്കിലും ഒക്കെ കണ്ടെന്ന് തോന്നൽ ജനങ്ങളെ നിയമത്തിൻറെ വഴിയിൽ മാത്രം നടക്കാൻ പ്രേരിപ്പിക്കുമെന്നും ട്രാഫിക് പോലീസ് കരുതുന്നു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jul 3, 2019, 7:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.