ETV Bharat / state

കുളവാഴ ശല്യം രൂക്ഷം; ഒഴുക്ക് നിലച്ച് കനോലി കനാല്‍ - കനോലി കനാലിൽ കുളവാഴ ശല്യം രൂക്ഷമാകുന്നു

ആഴം കൂട്ടിയ ഭാഗത്തുൾപ്പെടെ കുളവാഴകൾ നിറഞ്ഞതോടെ പലയിടത്തും ഒഴുക്ക് നിലച്ചു

കനോലി കനാൽ  കുളവാഴ ശല്യം രൂക്ഷമാകുന്നു  canoli canal  Kozhikode  കനോലി കനാലിൽ കുളവാഴ ശല്യം രൂക്ഷമാകുന്നു  canoli canal issues in Kozhikode
കനോലി കനാലിൽ കുളവാഴ ശല്യം രൂക്ഷമാകുന്നു
author img

By

Published : Jan 19, 2021, 2:44 PM IST

Updated : Jan 19, 2021, 2:52 PM IST

കോഴിക്കോട്: കനോലി കനാലിൽ വീണ്ടും കുളവാഴ ശല്യം രൂക്ഷമാകുന്നു. ആഴം കൂട്ടിയ ഭാഗത്തുൾപ്പെടെ കുളവാഴകൾ നിറഞ്ഞതോടെ പലയിടത്തും ഒഴുക്ക് നിലച്ചു. 2019ൽ 46 ലക്ഷം രൂപ ചെലവിട്ടുള്ള നവീകരണം 2020 സെപ്റ്റംബർ ആയപ്പോഴേക്കും പാതിവഴിയിൽ നിർത്തിവച്ചു. ജലസേചന വകുപ്പ് സംരക്ഷണ ഭിത്തി കെട്ടാത്തതാണ് നവീകരണം നിർത്തിവയ്‌ക്കാൻ കാരണം.

കുളവാഴ ശല്യം രൂക്ഷം; ഒഴുക്ക് നിലച്ച് കനോലി കനാല്‍

കുണ്ടുപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഭാഗം കുളവാഴകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എരഞ്ഞിപ്പാലം മുതൽ സരോവരം വരെയുള്ള ഭാഗത്ത് ആഴം കൂട്ടാൻ കുളവാഴകൾ നീക്കം ചെയ്തിരുന്നു. എന്നാൽ നവീകരണം പൂർത്തിയാക്കിയ ഭാഗത്തുൾപ്പെടെ കുളവാഴകൾ നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. പ്രശനത്തിന് ഉടൻ പരിഹാരം കാണുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.

Last Updated : Jan 19, 2021, 2:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.