ETV Bharat / state

നന്ദു മഹാദേവ വിടവാങ്ങി, യാത്രയായത് കാന്‍സര്‍ അതിജീവന പോരാളി

കോഴിക്കോട് എംവിആർ കാൻസർ സെൻ്ററിലായിരുന്നു അന്ത്യം ; 27 വയസായിരുന്നു.

author img

By

Published : May 15, 2021, 8:14 AM IST

Updated : May 15, 2021, 10:28 AM IST

Cancer survivor Nandu Mahadeva dies  Cancer survivor  Nandu Mahadeva dies  കാൻസർ പോരാളി നന്ദു മഹാദേവ അന്തരിച്ചു  നന്ദു മഹാദേവ അന്തരിച്ചു  കാൻസർ പോരാളി  നന്ദു മഹാദേവ  Nandu Mahadeva  കോഴിക്കോട്  kozhikode  കാൻസർ  cancer  എംവിആർ കാൻസർ സെൻ്റർ  mvr cancer centre
Cancer survivor Nandu Mahadeva dies

കോഴിക്കോട്: കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. കോഴിക്കോട് എംവിആർ കാൻസർ സെൻ്ററിൽ ചികിൽസയിലിരിക്കെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. 27 വയസായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു കാൻസർ ബാധിതർക്ക് ആത്മവിശ്വാസം നൽകാനായി ആരംഭിച്ച അതിജീവനം കൂട്ടായ്‌മയുടെ മുഖ്യ സംഘാടകനായിരുന്നു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്‍റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ കാന്‍സര്‍ അതിജീവന സന്ദേശങ്ങള്‍ നല്‍കി അനവധി രോഗികള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകര്‍ന്ന പോരാളിയാണ് വിടവാങ്ങിയത്. അർബുദം പിടിമുറുക്കുമ്പോഴും അതിനെ പുഞ്ചിരിയോടെ നേരിട്ട നന്ദുവിൻ്റെ ജീവിതം നിരവധി പേർക്ക് പ്രചോദനമായിരുന്നു. രോഗാവസ്ഥയിലായിരിക്കുമ്പോഴും ജീവിതത്തിൽ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന പോരാളിയായിരുന്നു നന്ദു.

Last Updated : May 15, 2021, 10:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.