കോഴിക്കോട് : യുഎപിഎ (UAPA) ചുമത്തി ജയിലില്‍ അടയ്‌ക്കപ്പെട്ട അലന്‍ ഷുഹൈബിനും (Alan Shuhaib) താഹ ഫസലിനുമെതിരെ (Thaha Fasal) മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) നടത്തിയ പ്രസ്‌താവനക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ (Human Right Activists). അലന്‍റെയും താഹയുടെയും അറസ്റ്റ് സംബന്ധിച്ച ചോദ്യത്തിന് വെറുതെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്‌തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജയില്‍ മോചിതരായ അലനും താഹയ്‌ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു(A.Vasu) ചായ നല്‍കിയാണ് പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്. എല്ലാത്തിനും നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും പിന്നിലല്ലെന്ന് അലന്‍ ഷുഹൈബ് പറഞ്ഞു.
അന്ന് രഹസ്യപ്രവര്‍ത്തനം നടത്തിയെന്ന് പറഞ്ഞാണ് കേസെടുത്തത്. ഇപ്പോള്‍ ജനാധിപത്യപരമായ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് അകത്തിടുമെന്ന് പറയുമ്പോള്‍ ജനാധിപത്യത്തിന് എന്താണ് പ്രസക്തിയെന്ന ചോദ്യമുയരുകയാണെന്നും അലന്‍ പറഞ്ഞു.
Also Read: Sabarimala | മഴയൊഴിഞ്ഞു ; ഭക്തജനത്തിരക്കേറി ശബരിമല സന്നിധാനം
യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരെ കൂടിയായിരുന്നു പ്രതിഷേധം. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ (Kozhikode freedom square) ബഹുജന കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.