ETV Bharat / state

ട്രെയിനിലെ തീവയ്‌പ്പ് : ഭീകരവാദ ബന്ധം പരിശോധിക്കുന്നു, അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്ത്

കോഴിക്കോട്ട് ഓടുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു

Calicut Train Fire Attack : Police to examine Terror angle
ട്രെയിനിലെ തീവയ്‌പ്പ് : ഭീകരവാദ ബന്ധം പരിശോധിക്കുന്നു, ട്രാക്കിന് സമീപത്തുനിന്ന് ബാഗ് കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്ത്
author img

By

Published : Apr 3, 2023, 10:14 AM IST

ട്രെയിനിലെ തീവയ്‌പ്പ് : ഭീകരവാദ ബന്ധം പരിശോധിക്കുന്നു, അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്ത്

കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി സംഭവം അന്വേഷിച്ചുവരികയാണ്. അക്രമി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന സംശയം പൊലീസിനുണ്ട്. ​

2002 ലെ ​ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സം​ഗക്കേസിലും കൊലപാതകക്കേസിലുമുൾപ്പെട്ട 26 പ്രതികളെ ​ഗുജറാത്ത് കോടതി കഴിഞ്ഞദിവസം വെറുതെവിട്ടിരുന്നു. ഇതുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അക്രമം നടത്താന്‍ ഇയാള്‍ കോരപ്പുഴ പാലം തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. പാലത്തില്‍ സംഭവം നടന്നാല്‍ ആളുകള്‍ ഭയപ്പെട്ട് പുഴയിലേക്ക് ചാടാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ മരണസംഖ്യ ഉയര്‍ത്താന്‍ വേണ്ടിയാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിലുള്ള പോക്കറ്റ് ഡയറിയിലും നോട്ട്ബുക്കിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള എഴുത്തുകളുണ്ട്. പോക്കറ്റ് ഡയറിയില്‍ കോവളം, കന്യാകുമാരി, ചിറയിന്‍കീഴ്, കുളച്ചല്‍ എന്നീ സ്ഥലപ്പേരുകള്‍ കുറിച്ചിട്ടുണ്ട്. ഒരു മൊബൈല്‍ ഫോണ്‍, കാല്‍ഭാഗം ഇന്ധനമുള്ള രണ്ട് ലിറ്ററിന്‍റെ കുപ്പി, ഏറെ പഴക്കമുള്ള മുഷിഞ്ഞ നോട്ട്ബുക്ക്, ഇയര്‍ഫോണ്‍, ഓവര്‍ക്കോട്ട്, രണ്ട് പേന, ഷാര്‍പ്‌നര്‍, ലഘുഭക്ഷണ വസ്തുക്കള്‍, പേഴ്‌സ്, കണ്ണട തുടങ്ങിയവ ബാഗില്‍ നിന്ന് കണ്ടെത്തി.

സംഭവത്തിനിരയായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ട്രെയിനില്‍ തീ പടര്‍ന്നുവെന്ന വിവരം അറിഞ്ഞ് പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ചാടിയവരാകാം മരിച്ചതെന്നാണ് സംശയിക്കുന്നത്. ഒരു സ്ത്രീയുടെയും കുഞ്ഞിൻ്റെയും മധ്യവയസ്‌കൻ്റെയും മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. മട്ടന്നൂർ പലോട്ട് പള്ളി സ്വദേശി റഹ്മത്ത് (43) ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിലുള്ള പ്രദേശത്താണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കയ്യില്‍ കരുതിയ രണ്ട് കുപ്പി പെട്രോൾ യാത്രക്കാരുടെ ശരീരത്തിലേക്ക് ഒഴിച്ച ശേഷമാണ് അക്രമി ട്രെയിനിന് തീയിട്ടത്. ഞായറാഴ്‌ച രാത്രി 9.07ന് കണ്ണൂർ ഭാഗത്തേക്ക് പോയ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ ഡി 1, ഡി 2 കമ്പാര്‍ട്ട്മെന്‍റില്‍ തീ പടര്‍ന്നുവെന്നായിരുന്നു ആദ്യ വിവരം. ഇത് വലിയ രീതിയില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ചതിന് പിന്നാലെ ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളിൽ നിർത്തി. ആ സമയത്തും ആളുകൾ അഗ്നിബാധ ഭയന്ന് പ്രാണരക്ഷാര്‍ഥം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. ഒമ്പത് പേരാണ് സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ളത്.

കതിരൂർ സ്വദേശി അനിൽ കുമാർ (50), ഇയാളുടെ ഭാര്യ സജിഷ (47), മകൻ അദ്വൈദ് (21), തൃശൂർ സ്വദേശി അശ്വതി (29), തളിപ്പറമ്പ് സ്വദേശി റൂബി (52), മട്ടന്നൂർ സ്വദേശി റാസിക് (27), തളിപ്പറമ്പ് സ്വദേശി ജോതീന്ദ്രനാഥ് (50), തൃശൂർ സ്വദേശി പ്രിൻസ് (39), കണ്ണൂർ സ്വദേശി പ്രകാശൻ (52) എന്നിവർക്കാണ് പൊള്ളലേറ്റത്. അഞ്ച് പേർ മെഡിക്കൽ കോളജിലും മൂന്ന് പേർ ബേബി മെമ്മോറിയലിലും ഒരാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.തീ കൊളുത്തിയതായി സംശയിക്കുന്ന ആള്‍ ട്രെയിനിൽ നിന്ന് ചാടി ഓടി രക്ഷപ്പെട്ടതായാണ് വിവരം.

കോരപ്പുഴ പാലത്തിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടതായാണ് സൂചന. ചുവന്ന ഷർട്ടും കറുത്ത പാന്‍റും തൊപ്പിയും ധരിച്ച വ്യക്തിയാണ് അക്രമി. റെയില്‍വേ പൊലീസും കേരള പൊലീസും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.