കോഴിക്കോട് : ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാദാപുരത്ത് ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. തൂണേരി മുടവന്തേരി സ്വദേശി സൂപ്പി (62) ആണ് മരിച്ചത്. മകൻ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം തടഞ്ഞ സൂപ്പിയുടെ ഭാര്യ നഫീസക്കും, മറ്റൊരു മകൻ മുനീറിനും പരിക്കുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിലാണെന്ന് നാദാപുരം പോലീസ് അറിയിച്ചു.
Also Read ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്