കോഴിക്കോട്: വടകര-തൊട്ടില്‍പാലം റൂട്ടില്‍ മൂന്നു ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നാളെ മുതല്‍ ബസുകള്‍ സര്‍വീസ് നടത്തും. കൈനാട്ടിയില്‍ ബസ് കണ്ടക്‌ടറെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി അപായപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബസ് സമരം ആരംഭിച്ചത്. കണ്ടക്‌ടറെ പരിക്കേല്‍പിച്ച ഡ്രൈവറെ വടകര പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറായത്. ഇരിങ്ങല്‍ സ്വദേശി ചെറിയാവി ഹരിദാസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി തുടർന്നിരുന്ന സമരത്തിൽ നൂറോളം ബസുകളാണ് പണിമുടക്കിയിരുന്നത്.
വടകര-തൊട്ടിൽപ്പാലം റൂട്ടിലെ ബസ് സമരം പിൻവലിച്ചു - ബസ് സമരം വടകര-തൊട്ടിൽപ്പാലം
കണ്ടക്‌ടറെ പരിക്കേല്‍പ്പിച്ച ഡ്രൈവറെ വടകര പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറായത്
![വടകര-തൊട്ടിൽപ്പാലം റൂട്ടിലെ ബസ് സമരം പിൻവലിച്ചു Bus strike route called off ബസ് സമരം വടകര-തൊട്ടിൽപ്പാലം വടകര-തൊട്ടിൽപ്പാലം ബസ് സമരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6029387-thumbnail-3x2-busstrike.jpg?imwidth=3840)
കോഴിക്കോട്: വടകര-തൊട്ടില്‍പാലം റൂട്ടില്‍ മൂന്നു ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നാളെ മുതല്‍ ബസുകള്‍ സര്‍വീസ് നടത്തും. കൈനാട്ടിയില്‍ ബസ് കണ്ടക്‌ടറെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി അപായപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബസ് സമരം ആരംഭിച്ചത്. കണ്ടക്‌ടറെ പരിക്കേല്‍പിച്ച ഡ്രൈവറെ വടകര പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറായത്. ഇരിങ്ങല്‍ സ്വദേശി ചെറിയാവി ഹരിദാസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി തുടർന്നിരുന്ന സമരത്തിൽ നൂറോളം ബസുകളാണ് പണിമുടക്കിയിരുന്നത്.
വടകര: വടകര-തൊട്ടില്‍പാലം റൂട്ടില്‍ മൂന്നു ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നാളെ മുതല്‍ ബസുകള്‍ സര്‍വീസ് നടത്തും. കൈനാട്ടിയില്‍ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി കണ്ടക്ടറെ പരിക്കേല്‍പിച്ച ഡ്രൈവറെ വടകര പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറായത്. ഇരിങ്ങല്‍ സ്വദേശി ചെറിയാവി ഹരിദാസനെയാണ് ഇന്നു രാത്രി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച കൈനാട്ടിയിലുണ്ടായ സംഭവത്തിന്റെ പേരില്‍ പോലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂനിയനുകളുടെ പിന്‍ബലമില്ലാതെ ബസ് തൊഴിലാളികള്‍ ഒന്നടങ്കം സമരത്തിനിറങ്ങിയത്. ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരം കണ്ടക്ടര്‍ക്കെതിരെ കേസെടുത്തതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. മൂന്നു ദിവസമായിട്ടും പരിഹാരമില്ലാതെ വന്നതോടെ ഡിവൈഎസ്പി വിഷയത്തിലിടപെടുകയും ശക്തമായ നടപടി ഉണ്ടാവുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തത്.Conclusion:etvbharat Nadapuram