ETV Bharat / state

തൊട്ടിൽപ്പാലം -വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് - തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്

ബസ് സമരം തുടങ്ങിയതോടെ ജീപ്പുകളാണ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്

ബസ് സമരം നാദാപുരം കോഴിക്കോട  Bus strike on Vadakara route continues തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്  തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്  ബസ് സമരം
തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്
author img

By

Published : Feb 9, 2020, 2:15 PM IST

Updated : Feb 9, 2020, 3:14 PM IST

കോഴിക്കോട്: വടകര -തൊട്ടിൽപ്പാലം റൂട്ടിൽ ഇന്നലെയാരംഭിച്ച ബസ് സമരം ഇന്നും തുടരുന്നു. സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ കണ്ടക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് ബസ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ബസ് സമരം ഒത്തുതീര്‍പ്പാക്കാൻ അധികാരികള്‍ ഇടപെട്ടില്ലെന്നും ആരോപണം ഉണ്ട്. നിലവില്‍ ട്രേഡ് യൂണിയനുകളോട് ആലോചിക്കാതെയാണ് ജീവനക്കാര്‍ ബസ് സമരം നടത്തുന്നത്.

തൊട്ടിൽപ്പാലം -വടകര റൂട്ടിൽ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്

ശനിയാഴ്ച തലശേരി റൂട്ടിലെ ബസുകള്‍ തൊട്ടില്‍ പാലം വരെ സര്‍വീസ് നടത്തിയിരുന്നെങ്കിലും രണ്ടാം ദിവസം പെരിങ്ങത്തൂര്‍ വരെയാണ് ബസുകള്‍ ഓടുന്നത്. നിലവില്‍ ടാക്‌സി ജീപ്പുകളാണ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്. മലയോരമേഖലകളിലെ യാത്രക്കാരാണ് ബസ് സമരം മൂലം കൂടുതല്‍ വലയുന്നത്. വളയം, വിലങ്ങാട്, കൈവേലി റൂട്ടുകളിലെ യാത്രക്കാരും ദുരിതത്തിലായി.

Intro:വടകര തൊട്ടിൽപ്പാലം റൂട്ടിൽ രണ്ടാം ദിവസവം ബസ് സമരംBody:കോഴിക്കോട് വടകര-തൊട്ടില്‍പാലം റൂട്ടില്‍ രണ്ടാം ദിവസവും സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു.

നാദാപുരം: സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ കേസെടുക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വടകര-തൊട്ടില്‍പാലം റൂട്ടില്‍ ശനിയാഴ്ച ആരംഭിച്ച ബസ് പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നും ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
നാട്ടുകാരെ വലച്ച ബസ് സമരം ഒത്തുതീര്‍പിലെത്തിക്കാന്‍ അധികൃതര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല ട്രേഡ് യൂനിയനുകളുടെ തീരുമാനമില്ലാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്കിയിരിക്കുന്നത്. ശനിയാഴ്ച തലശേരി റൂട്ടിലെ ബസുകള്‍ തൊട്ടില്‍ പാലം വരെ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ രണ്ടാം ദിവസം തലശ്ശേരി തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ബസ്സുകൾ ജില്ല അതിർത്തിയായ പെരിങ്ങത്തൂരിർ വരെയാണ് ഓടുന്നത്. ടാക്‌സി ജീപ്പുകളാണ് യാത്രക്ക് ആശ്രയം. ബസ് സമരം വന്നതോടെ ഈ റൂട്ടിലെ റോഡുകള്‍ ജീപ്പുകള്‍ കൈയടക്കിയിരിക്കുകയാണ്.മലയോരമേഖലകളിലാണ് ബസ്സ് സമരം യാത്രക്കാരെ വലച്ചത്.വളയം,വിലങ്ങാട്.കൈവേലി റൂട്ടുകളില്‍ ബസ്സ് സമരം യാത്രക്കാരെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാഴ്ത്തി.Conclusion:etvbharat Nadapuram Kozhikode
Last Updated : Feb 9, 2020, 3:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.