ETV Bharat / state

ബുള്ളറ്റ് മോഷ്ടാക്കളായ നാൽവർ സംഘം കൊടുവള്ളിയില്‍ പിടിയില്‍

ഹാന്‍റ് ലോക്ക് ചെയ്യാതെ പാര്‍ക്ക് ചെയ്യുന്ന ബുള്ളറ്റുകളാണ് ഇവര്‍ മോഷ്ടിക്കുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ പണയത്തിനും വാടകക്കും നല്‍കുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് അറിയിച്ചു

clt  Kozhikode  ബുള്ളറ്റ്  കൊടുവള്ളി  കോഴിക്കോട്  പൊലീസ്
ബുള്ളറ്റ് മോഷ്ടാക്കളായ നാൽവർ സംഘം കൊടുവള്ളിയില്‍ പിടിയില്‍
author img

By

Published : Mar 6, 2021, 11:29 AM IST

കോഴിക്കോട്: ബുള്ളറ്റ് മോഷ്ടാക്കളായ നാൽവർ സംഘത്തെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തില്‍ മുഹമ്മദ് ഫസല്‍ (22), അടിവാരം കണലാട് സഫ്വാന്‍ (21), പുതുപ്പാടി പയോണ മക്കരതൊടിയില്‍ ഷാക്കിര്‍ (24), കൈതപ്പൊയില്‍ തേക്കുള്ളകണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്.

താമരശേരി ഡിവൈഎസ്‌പിയുടെ നിര്‍ദേശ പ്രകാരം കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്‍, എസ്ഐ എന്‍.ദിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെ കൊടുവള്ളി ബസ്സ്റ്റാന്‍റിന് സമീപത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒമ്പത് ബുള്ളറ്റുകളും രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷണം പോയ ബുള്ളറ്റുകളും ബൈക്കുകളുമാണ് പിടിച്ചെടുത്തത്.

കൂടുതല്‍ ബൈക്കുകള്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഹാന്‍റ് ലോക്ക് ചെയ്യാതെ പാര്‍ക്ക് ചെയ്യുന്ന ബുള്ളറ്റുകളാണ് ഇവര്‍ മോഷ്ടിക്കുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ പണയത്തിനും വാടകക്കും നല്‍കുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കി. എസ്ഐമാരായ എ.രഘുനാഥ്, ശ്രീകുമാര്‍, സിദ്ധാര്‍ഥന്‍, എഎസ്ഐ സജീവന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.