കോഴിക്കോട് : തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും ഉപതെരഞ്ഞെടുപ്പ് മാത്രമാണ് നടന്നതെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് പാർട്ടി നിലപാട്. വിദഗ്‌ധ അഭിപ്രായം പരിഗണിച്ചേ സിൽവർ ലൈൻ നടപ്പാക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
Also read: 'കെ റെയിലിനെതിരായുള്ള ജനവിധിയല്ല': ഇടതിന് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി രാജീവ്
ഉമ തോമസിനെതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. എല്ലാ സൈബർ ആക്രമണങ്ങൾക്കും സിപിഎം എതിരാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.