കോഴിക്കോട്: വിവാഹ ദിനത്തില്‍ വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിയായിരുന്ന കാളാണ്ടിതാഴം സ്വദേശി മേഘയാണ് വിവാഹ ദിനത്തിൽ തൂങ്ങി മരിച്ചത്.
Also Read: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന
മേഘ പഠിച്ചിരുന്ന ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫുമായാണ് മേഘയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മേഘയുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയ ചേവായൂർ പൊലീസ് കഴിഞ്ഞ ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.