ETV Bharat / state

തിരുവനന്തപുരത്തും തൃശൂരും മുലപ്പാൽ ബാങ്ക്: വീണ ജോർജ്

ഒരു വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥാപിതമായ മുലപ്പാൽ ബാങ്ക് വിജയകരമായിരുന്നു. 1813 കുട്ടികൾക്കാണ് ഇവിടെ നിന്നും മുലപ്പാൽ നൽകിയിട്ടുള്ളത്.

മുലപ്പാൽ ബാങ്ക് വീണ ജോർജ്  Breast milk bank  Breast milk bank in more hospitals in kerala  health minister veena george  veena george Breast milk bank  Breast milk bank in kerala  തിരുവനന്തപുരം മെഡിക്കൽ കോളജ്  തൃശൂർ മെഡിക്കൽ കോളജ്  മുലപ്പാൽ ബാങ്ക്  ആരോഗ്യമന്ത്രി വീണ ജോർജ്  കോഴിക്കോട് മെഡിക്കൽ കോളജ്  കോഴിക്കോട് മെഡിക്കൽ കോളജ് മുലപ്പാൽ ബാങ്ക്
തിരുവനന്തപുരത്തും തൃശൂരും മുലപ്പാൽ ബാങ്ക്: വീണ ജോർജ്
author img

By

Published : Sep 17, 2022, 6:17 PM IST

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും മുലപ്പാൽ ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മുലപ്പാൽ ബാങ്ക് ആരംഭിച്ച് വിജയകരമായ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പ്രഖ്യാപനം. നിരവധി അമ്മമാർക്കും കുട്ടികൾക്കും വളരെയധികം സഹായകമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിലെ മുലപ്പാൽ ബാങ്ക് എന്ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്കും പുതിയ അമ്മമാർക്കും പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് അത്യാധുനിക മുലപ്പാൽ ബാങ്കിന്‍റെ ഉദ്ദേശം. കോഴിക്കോട് മുലപ്പാൽ ബാങ്കിൽ ഒരു വർഷത്തിനുള്ളിൽ 1397 അമ്മമാരാണ് മുലപ്പാൽ സംഭാവന ചെയ്‌തത്. ഇത് 1813 കുട്ടികൾക്ക് ഉപകാരപ്രദമായി. ഇതുവരെ 1,26,225 മില്ലി ലിറ്റർ മുലപ്പാൽ ശേഖരിക്കുകയും 1,16,315 മില്ലി ലിറ്റർ വിതരണം ചെയ്യുകയും ചെയ്‌തുവെന്ന് വീണ ജോർജ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയോടു ചേർന്നുള്ള അത്യാധുനിക ലബോറട്ടറിയിൽ എല്ലാ പരിശോധനകൾക്കും ശേഷം ശേഖരിച്ച മുലപ്പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

Also Read: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളത്ത് ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.