ETV Bharat / state

ശബ്‌ദമാണ് ഇവരുടെ വെളിച്ചം; 'സക്ഷമ'യുടെ സ്വന്തം ഗായകര്‍, സബിതയും വിജിയും... - സബിത വിജി സക്ഷമ

Singers at Sakshama Rehabilitation Centre: ഭിന്നശേഷിക്കാരായ വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന കേന്ദ്രമാണ് സക്ഷമ. ഇവിടുള്ളവര്‍ക്ക് സംഗീതം കൊണ്ട് ആത്മസംതൃപ്‌തി പകരുകയാണ് സബിതയും വിജിയും.

Sakshama Rehabilitation Centre  Singers at Sakshama  Sakshama Kozhikode  Sabitha And Viji Sakshama Rehabilitation Centre  Sakshama Rehabilitation Centre Activities  സക്ഷമ  സക്ഷമ കോഴിക്കോട്  സക്ഷമയിലെ പാട്ടുകാര്‍  സബിത വിജി സക്ഷമ  സക്ഷമ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം
Singers at Sakshama Rehabilitation Centre
author img

By ETV Bharat Kerala Team

Published : Dec 2, 2023, 3:58 PM IST

'സക്ഷമ'യുടെ ശബ്‌ദമായ സബിതയും വിജിയും

കോഴിക്കോട്: 'സക്ഷമ'യുടെ (Sakshama) പ്രവർത്തനങ്ങളെ കുറിച്ച് അടുത്തറിഞ്ഞപ്പോൾ ഒരു പാട്ടുകാരിയെ കണ്ടു. സബിത, കണ്ണൂരുകാരിയാണ്, 2018 ൽ ഈ കേന്ദ്രത്തിൽ എത്തിയതാണ്. കണ്ണുകളിൽ വെളിച്ചമില്ലെങ്കിലും അകക്കണ്ണിന് നല്ല തെളിച്ചമാണ്. പാടാൻ പറഞ്ഞാൽ ആ മുഖത്ത് പ്രസാദം തുളുമ്പും.

താളത്തിനൊത്ത് സംഗീതമൊഴുകും. ചെറുപ്പത്തിലേ സംഗീതം പഠിച്ചു തുടങ്ങിയതാണ്‌. പക്ഷേ ചിന്തകളുടെ വഴികളിൽ ഇരുട്ടായതോടെ ഒതുങ്ങി കൂടി.

തൊട്ടടുത്തിരുന്ന് താളം പിടിക്കുന്ന വിജി വയനാട്ടുകാരിയാണ്. പാട്ടുകാരിയാകാനുളള മോഹവുമായി പാലക്കാട് സംഗീത കോളജിൽ പോയിരുന്നു. വിധി അവിടെയും വെളിച്ചമേകിയില്ല (Sabitha And Viji The Two Singers In Sakshma).

ശബ്‌ദം ഉയർത്തുമ്പോൾ ചെവിയിൽ നിന്ന് വല്ലാത്ത അസ്വസ്ഥത. വിധിയെ പഴിച്ച് തിരിഞ്ഞ് നടന്നു. സക്ഷമയിൽ എത്തി, ഇവിടുത്തെ ആളുകളുടെ സ്നേഹത്തിന് മുന്നിൽ കൈ കൂപ്പി, പിന്നീട് എങ്ങോട്ടും പോയില്ല.

കർപ്പൂരം പാക്കറ്റുകളിൽ നിറക്കലും ചന്ദനതിരി ഒരുക്കലുമാണ് ജോലി. അവരെല്ലാം കേൾക്കും പക്ഷേ കാണില്ല, സക്ഷമ കുടുംബത്തിന്‍റെബിതയും വിജിയുമൊക്കെ നൽകുന്ന സംഭാവന ചെറുതല്ല.

സംഗീതമെന്ന മരുന്നിന് വിലകൽപ്പിക്കാനുമാവില്ലല്ലോ. സൃഷ്‌ടാവ് അങ്ങിനെയാണ്. ഉലകം പലവിധമാക്കി. അവിടെ കുടികൊള്ളുന്നവരുടെ മനസിലൊക്കെ നന്മകൾ നിറച്ചു. അത് നല്ല രീതിയിൽ പങ്കുവയ്ക്കുന്നവർ എന്നും വാഴ്ത്തപ്പെടുന്നു.

അയ്യപ്പ ഭക്തര്‍ക്ക് സക്ഷമയുടെ കൈസഞ്ചിയും തോള്‍സഞ്ചിയും : അയ്യപ്പ ഭക്തര്‍ക്കായി ഇരുമുടിക്കെട്ടിലേക്കുള്ള കൈസഞ്ചിയും തോള്‍സഞ്ചിയും നിര്‍മിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങളും സക്ഷമയില്‍ നടക്കുന്നുണ്ട്. കണ്ണുകാണാത്തവരും സംസാരശേഷി ഇല്ലാത്തവരുമായ വനിതകളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും. വരുമാനത്തിനുള്ള വ്യത്യസ്‌ത വഴികള്‍ കണ്ടെത്താനായാണ് മണ്ഡലകാലത്ത് ഇരുമുടി സഞ്ചി സക്ഷമ കൂട്ടായ്‌മ തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായി ഇവര്‍ ആദ്യം കടയില്‍ നിന്നും ഇരുമുടി സഞ്ചി വാങ്ങി. പിന്നാലെ, ഇത് എങ്ങനെയാണ് തുന്നുന്നത് എന്ന് പഠിച്ചെടുത്തു. തുടര്‍ന്നായിരുന്നു സഞ്ചികള്‍ സ്വന്തമായി തുന്നിയെടുക്കാന്‍ ആരംഭിച്ചത്. ഇതിന് ശേഷം വിപണിയില്‍ നിന്നും കട്ടിയുള്ള തുണികള്‍ വാങ്ങുകയും ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട തോള്‍സഞ്ചികളും നിര്‍മിക്കുകയും ചെയ്‌തു.

ആദ്യം കടകള്‍ മുഖാന്തരം സഞ്ചി വിൽക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, ഇത് പ്രതീക്ഷിച്ചത്ര വിജയമായില്ല. ഇതോടെ, സക്ഷമയിലെ അന്തേവാസികൾ തയാറാക്കുന്ന ഇരുമുടി സഞ്ചികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും ഫോൺ നമ്പറും നൽകാന്‍ തീരുമാനിച്ചു. ഇതോടെയാണ് വിപണിയില്‍ സക്ഷമയുടെ തോള്‍സഞ്ചിയും കൈസഞ്ചിയും ക്ലിക്കായത്. നിലവിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കാൻ സാധനങ്ങൾ തികയാത്ത അവസ്ഥയാണിവിടെയുള്ളത്.

അതേസമയം, സഞ്ചികള്‍ തുന്നാന്‍ കാഴ്‌ചപരിമിതിയുള്ളവര്‍ക്ക് സാധിക്കാത്തതുകൊണ്ട് അവർ കർപ്പൂരം എണ്ണിയെടുത്ത് പാക്ക് ചെയ്യും. കൂടാതെ ചന്ദനത്തിരി തയാറാക്കുന്നതും ഇവരാണ്.

Read More : അയ്യപ്പ ഭക്തർക്ക് 'സക്ഷമ'യുടെ കൈസഞ്ചിയും തോൾ‍സഞ്ചിയും ; വെല്ലുവിളികള്‍ കാറ്റിൽപ്പറത്തി പന്തീരാങ്കാവിലെ വനിത കൂട്ടായ്‌മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.