കോഴിക്കോട്: കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ദേശീയ കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് സംഘടനകൾ. കരിദിനത്തിന്‍റെ ഭാഗമായി ജില്ലയിൽ ഡിവൈഎഫ്ഐ- എസ്എഫ്ഐ- അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവർ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Also Read:കോഴിക്കോട് കാരശ്ശേരി ആദിവാസി മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷം
കോഴിക്കോട് യൂത്ത് സെന്‍റർ പരിസരത്ത് നടന്ന പ്രതിഷേധം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതിദേവി ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു. ഡൽഹി അതിർത്തിയിൽ കർഷകർ സമരം തുടങ്ങിയിട്ട് ആറുമാസം തിരയുന്ന പശ്ചാത്തലത്തിലാണ് സംയുക്ത കിസാൻ മോർച്ച ഇന്ന് കരിദിനം ആചരിക്കുന്നത്. നരേദ്ര മോദി സർക്കാർ അധികാരത്തിലെത്തിയിച്ച് ഏഴുവർഷം തികയുന്നതും ഇന്നാണ്.