കോഴിക്കോട് : സ്‌കൂൾ പ്രവര്‍ത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ല മറിച്ച് സംസ്ഥാന സർക്കാരാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. മതസംഘടനകൾക്ക് ഇതിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല. മത വിദ്യാഭ്യാസം കൊടുക്കണമെങ്കിൽ അവർ വേറെ വഴി നോക്കണമെന്നും എംടി രമേശ് പറഞ്ഞു.
സ്‌കൂൾ സമയക്രമത്തെ കുറിച്ചോ പാഠ്യ പദ്ധതിയെ കുറിച്ചോ മതസംഘടനകൾ അഭിപ്രായം പറയുന്നത് മതേതര സംവിധാനത്തിന് യോജിച്ചതല്ല. ഇക്കാര്യത്തിൽ കരിക്കുലം കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള സമയക്രമം ഉൾപ്പടെ പാഠ്യ പദ്ധതി പരിഷ്കരണത്തിൽ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങളുമായി സർക്കാർ മുന്നോട്ടുപോകണം.
Also Read: സ്‌കൂള്‍ സമയം മാറ്റാനുള്ള നീക്കം മദ്രസ പഠനത്തെ തകര്‍ക്കാന്‍: ഉമർ ഫൈസി മുക്കം
മതസംഘടനകളുടെ അഭിപ്രായം കേട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. നേരത്തെ സർക്കാർ ചില തീരുമാനങ്ങളെടുത്തപ്പോൾ മുസ്ലിം ലീഗും ചില സംഘടനകളും ഉയർത്തിയ വെല്ലുവിളികളിൽ സർക്കാർ മുട്ടുമടക്കിയത് കൊണ്ടാണ് പിന്നെയും ഇതിനെതിരെ പറയേണ്ടിവരുന്നതെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.