ETV Bharat / state

മൂന്നാം ബദലിനായി ജനം വോട്ട് ചെയ്യുമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ സ്‌കൂളിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വോട്ട് രേഖപ്പെടുത്തിയത്.

k surendran casted vote in kozhikkode  kozhikkode  kozhikkode latest news  assembly election latest news  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  കെ. സുരേന്ദ്രന്‍  ബിജെപി  state assembly election news
മൂന്നാം ബദലിനായി ജനം വോട്ട് ചെയ്യുമെന്ന് കെ. സുരേന്ദ്രന്‍
author img

By

Published : Apr 6, 2021, 8:32 AM IST

Updated : Apr 6, 2021, 9:17 AM IST

കോഴിക്കോട്: മൂന്നാം ബദലിനായി ജനം വോട്ട് ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അത്തോളി മൊടക്കല്ലൂര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വികസന രാഷ്‌ട്രീയത്തിന് കേരളത്തില്‍ ഇടം നേടിത്തരുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് കെ. സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മൂന്നാം ബദലിനായി ജനം വോട്ട് ചെയ്യുമെന്ന് കെ. സുരേന്ദ്രന്‍

എന്‍ഡിഎയുടെ കരുത്തുറ്റ മുന്നേറ്റം പ്രകടമാകുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകുമെന്നും വോട്ടിങ് ശതമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളാണ് യജമാനന്മാരെന്നും നേമം ഉള്‍പ്പെടെ ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്വമുണ്ടെന്നും എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 6, 2021, 9:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.