ETV Bharat / state

Bird Flu Fear Kerala: പക്ഷിപ്പനി ഭീതി; മൃഗ സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ തണ്ണീർ തടങ്ങളിൽ പരിശോധന - പക്ഷിപ്പനി ഭീതി

Bird Flu Fear Kerala: കുട്ടനാട്ടിലും കോട്ടയത്തിന്‍റെ ചില ഭാഗങ്ങളിലും പക്ഷികളെ കൊന്നൊടുക്കല്‍ പുരോഗമിക്കുന്നു.

Bird Flu Fear Kerala  Inspection Of Animal Husbandry Department  killing birds in affected areas  പക്ഷിപ്പനി ഭീതി  മൃഗ സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന
Bird Flu Fear Kerala: പക്ഷിപ്പനി ഭീതി; മൃഗ സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ തണ്ണീർ തടങ്ങളിൽ പരിശോധന
author img

By

Published : Dec 16, 2021, 9:13 PM IST

കോഴിക്കോട്‌/കോട്ടയം: Bird Flu Fear Kerala: സംസ്ഥാനത്ത് കുട്ടനാട്ടിലും കോട്ടയത്തിന്‍റെ ചില ഭാഗങ്ങളിലും പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ മാവൂരിലെ തണ്ണീർ തടങ്ങളിൽ പരിശോധന നടത്തി.

കോഴിക്കോട് ജില്ലയില്‍ ദേശാടന പക്ഷികൾ താവളമാക്കാറുള്ള മാവൂരിലെ പള്ളിയോത് പ്രദേശത്താണ് പരിശോധന നടത്തിയത്. ജില്ലയിലെ കടലുണ്ടിയിലും അന്നശ്ശേരിയിലും എലത്തൂരിലും സംഘം സമാനമായ പരിശോധനകൾ നടത്തിയിരുന്നു.

Bird Flu Fear Kerala: പക്ഷിപ്പനി ഭീതി; മൃഗ സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ തണ്ണീർ തടങ്ങളിൽ പരിശോധന

കോഴിക്കോട് ജന്തു രോഗ നിവാരണ പദ്ധതി കോ-ഓർഡിനേറ്റർ ഡോക്‌ടർ കെ.കെ.ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ദേശാടന പക്ഷികളെ കണ്ടെത്തിയ സ്ഥലത്തുനിന്നു സാമ്പിളുകൾ ശേഖരിച്ചു. കണ്ണൂരിലേക്കും തുടർന്ന് ബംഗളൂരുവിലെ സതേൺ ഡിസീസ് ഡയഗ്നോസ്‌റ്റിക് ലാബിലേക്കും അയച്ചാണ് പരിശോധന നടത്തുകയെന്ന് പരിശോധന സംഘത്തിന്‍റെ തലവൻ കെ.കെ.ബേബി പറഞ്ഞു.

എപ്പിഡമിയോളസ്‌റ്റ്‌ ഡോക്‌ടർ നിഷ എബ്രഹാം, ആർ.ആർ.ടി അംഗം റസിയ, വിജയലക്ഷ്‌മി, സുന്ദരൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

പക്ഷികളെ കൊന്നൊടുക്കല്‍ പുരോഗമിക്കുന്നു

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് 5708 താറാവുകളെ കൂടി കൊന്ന്‌ സംസ്‌കരിച്ചു. കുടവെച്ചൂർ അഭിജിത്‌ ഭവനിൽ മദനന്‍റെയും (3000 എണ്ണം), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്‍റെയും(425 എണ്ണം), മൂലശ്ശേരി സുനിമോന്‍റെയും (1500 എണ്ണം) മിത്രംപള്ളി ബൈജുവിന്‍റെയും (783 എണ്ണം) താറാവുകളെയുമാണ് ദ്രുതകർമ്മ സേന കൊന്ന്‌ സംസ്‌ക്കരിച്ചത്. ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പക്ഷികളെ നശിപ്പിക്കൽ ജോലികൾ രാത്രിയിലും തുടരുകയാണ്. ഇന്ന് പക്ഷികളെ നശിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വിലയിരുത്തൽ. കല്ലറ, അയ്‌മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്ന നടപടി പൂർത്തീകരിച്ചിരുന്നു.

ഇവിടെ അണുനശീകരണ ജോലികൾ നടന്നു. ബുധനാഴ്‌ച മൂന്നിടങ്ങളിലായി 11268 താറാവുകളെ കൊന്നു സംസ്‌ക്കരിച്ചിരുന്നു. ഇതടക്കം ഇന്നലെ വരെ മൊത്തം 16,976 താറാവുകളെയാണ് ദ്രുതകർമ്മ സേന കൊന്നു സംസ്‌ക്കരിച്ചത്.

ALSO READ: Mirror Writing Record: പഠനം ഒന്നാം ക്ലാസില്‍, എഴുത്ത് തലതിരിച്ച്; നഹ്‌ല ഫാത്തിമ ആളൊരു മിടുമിടുക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.