മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട (Big gold hunt in Karipur). കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് (Air Customs Intelligence) വിഭാഗം പിടികൂടി.
ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇൻഡിഗോ എയർലൈൻസിൻ്റെ 6E 66 എന്ന (Indigo Airlines) വിമാനത്തിന്‍റെ മൂന്ന് സീറ്റുകൾക്ക് അടിയിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വർണ്ണ ബിസ്‌ക്കറ്റുകളും, അബുദാബിയിൽ നിന്നും വന്ന എയർ ഇന്ത്യയുടെ IX348 എന്ന (Air India) വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് മടവൂർ സ്വദേശി പാമ്പുങ്ങൽ മുഹമ്മദ് ഫാറൂഖ് ശരീരത്തിനുള്ളിൽ മൂന്ന് ക്യാപ്സ്യൂൾ രൂപത്തിലുള്ള ഉറകളിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 811 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതവും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 164 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയുമാണ് രഹസ്യ വിവരത്തിന്‍റെ (confidential information) അടിസ്ഥാനത്തിൽ എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത് (Customs seized 4 kg of gold which was trying to smuggle through Karipur airport).
മുഹമ്മദ് ഫാറൂഖിന് 70,000 രൂപയും വിമാനടിക്കറ്റും ആണ് കള്ളക്കടത്തു സംഘം വാഗ്‌ദാനം ചെയ്‌തിരുന്നത്. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്‍റ് കമ്മിഷണർമാരായ രവീന്ദ്രകെനി, കെ കെ പ്രവീൺകുമാർ, സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്‌ണന്‍, കുഞ്ഞുമോൻ, വിക്രമാദിത്യ കുമാർ, ഇൻസ്‌പെക്‌ടർമാരായ രവികുമാർ, ഇ ജോസഫ്, കെ ജോൺ, നിക്‌സൺ, കെ എ വിജി, ടി സച്ചിദാനന്ദ പ്രസാദ്, ഹെഡ് ഹവിൽദാർ ഇ ടി സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.
ഇത്തരത്തില്‍ രണ്ട് യാത്രക്കാരിൽ നിന്നായി 1425 ഗ്രാം സ്വർണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അഴിയൂർ സ്വദേശി ജലീൽ, വടകര സ്വദേശി നാസർ എന്നിവർ പിടിയിലായിരുന്നു. ജലീൽ 578 ഗ്രാം സ്വർണം ഫാനിന് അകത്തും, നാസർ 847 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.
ALSO READ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1425 ഗ്രാം സ്വർണം
അടുത്തിടെ കൊച്ചി എയർപോർട്ടിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ 4.227 കിലോഗ്രാം സ്വര്‍ണമാണ് വിവിധ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത്. സ്വർണം കടത്തിയ അഞ്ചു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.