കോഴിക്കോട്: ബേപ്പൂര്‍ മറീന ടൂറിസം വികസന പദ്ധതിയുടെ പ്രവൃത്തികള്‍ക്ക് തുടക്കമായി. ബേപ്പൂരിന്‍റെ വികസനം ലക്ഷ്യമാക്കി വിനോദ സഞ്ചാര വകുപ്പ് വിഭാവനം ചെയ്‌ത പദ്ധതിയാണിത്. 5.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഉദ്‌ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. നടപ്പാത നവീകരണം, ലാന്‍ഡ് സ്‌കേപ്പിങ്, ഇലക്‌ട്രിക്കൽ പ്രവര്‍ത്തനം, ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാര വകുപ്പ് കോഴിക്കോട് ഡിടിപിസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പാണ്.
ബേപ്പൂര്‍ മറീന ടൂറിസം വികസന പദ്ധതി പ്രവൃത്തികള്‍ക്ക് തുടക്കമായി - കോഴിക്കോട്
5.9 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു