കോഴിക്കോട് : വിശ്വാസികൾക്കും പാർട്ടി അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാതിരിമാർക്കും പാർട്ടിയിൽ ചേരാം എന്ന ലെനിൻ്റെ വാക്കുകൾ ഓർമ്മിപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം.
സിപിഎം ഒരു മതത്തിനും എതിരല്ല, മുസ്ലിംലീഗ് കേരളത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മതമൗലികവാദമാണ് അവർ പ്രചരിപ്പിക്കുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ് ലീഗ് പിന്തുടരുന്നത്, ഇത് സമസ്ത നിലപാടിന് എതിരാണെന്നും കോടിയേരി പറഞ്ഞു.
ALSO READ:കരുതല്‍ ഡോസ് വാക്‌സിനേഷന് സംസ്ഥാനത്ത് തുടക്കം
ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ല. ഇന്ത്യയിലെ ബൂർഷ്വാ വർഗ്ഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട് പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും. കോൺഗ്രസ്സിന്റെ സമീപനം ബി.ജെ.പിയെ നേരിടാൻ പറ്റുന്നതല്ല. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല. ഇന്ത്യ ഹിന്ദുകൾ ഭരിക്കണം എന്നാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.