കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവും സുഹൃത്തായ 15 കാരിയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകനാണ് അഭിനവ്.
ഇരുവരും പ്രണയത്തിലായിരുന്നെന്നും അകന്ന ബന്ധുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം തോന്നലുകള്‍ ഉണ്ടായാല്‍ കൗൺസിലിങ് തേടാം. ഫോണ്‍: 1056, 0471- 2552056)