ETV Bharat / state

ബാലുശേരി ആൾക്കൂട്ട ആക്രമണം : ലീഗ് പ്രവർത്തകന്‍ കസ്റ്റഡിയില്‍ - ബാലുശേരി ആൾക്കൂട്ട ആക്രമണത്തില്‍ ലീഗ് പ്രവർത്തകന്‍ പിടിയില്‍

പൊലീസ് കസ്റ്റഡിയിലെടുത്തത് മുസ്ലിം ലീഗ് പ്രവർത്തകനായ സുബൈറിനെ

balussery mob attack league member arrested  ബാലുശേരി ആൾക്കൂട്ട ആക്രമണം  ബാലുശേരി ആൾക്കൂട്ട ആക്രമണത്തില്‍ ലീഗ് പ്രവർത്തകന്‍ പിടിയില്‍  ബാലുശേരി ആൾക്കൂട്ട ആക്രമണത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍
ബാലുശേരി ആൾക്കൂട്ട ആക്രമണം: ലീഗ് പ്രവർത്തകന്‍ പിടിയില്‍, ഇതോടെ പ്രതിപ്പട്ടികയുടെ എണ്ണം ആറായി
author img

By

Published : Jun 25, 2022, 3:44 PM IST

Updated : Jun 25, 2022, 10:18 PM IST

കോഴിക്കോട് : ബാലുശേരി ആൾക്കൂട്ട ആക്രമണത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. മുസ്ലിം ലീഗ് പ്രവർത്തകനായ സുബൈറിനെയാണ് പൊലീസ് പിടികൂടിയത്. ഒരു ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ഉൾപ്പടെ അഞ്ച് പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഡി.വൈ.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്‌ണുവിനെ ആക്രമിച്ചത് ലീഗ് - എസ്‍.ഡി.പി.ഐ പ്രവർത്തകരാണെന്ന ശക്തമായ പ്രചാരണം ഡി.വൈെ.എഫ്‌.ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്റ്റിലായത്.

MORE READ| എസ്‌ഡിപിഐയുടെയും മുസ്ലിം ലീഗിന്‍റെയും ഫ്ലക്‌സും കൊടിമരവും നശിപ്പിച്ചെന്ന് ആരോപണം ; ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മര്‍ദനം

ഇതോടെ പ്രതിരോധത്തിലായ ഡി.വൈ.എഫ്‌.ഐ, അറസ്റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന നിലപാട് സ്വീകരിച്ചു. കണ്ടാലറിയാവുന്നവർ ഉൾപ്പടെ 29 പേരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തത്. ഫ്ളക്‌സ് നശിപ്പിച്ചുവെന്ന നജാഫിന്‍റെ മൊഴിയിലാണ് ജിഷ്‌ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് യുവാവ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.

Last Updated : Jun 25, 2022, 10:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.