ETV Bharat / state

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം: സമരവുമായി കോൺഗ്രസ് - വിഡി സതീശൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ പാർട്ടി ഇടപെടൽ അവസാനിപ്പിക്കണമെന്നും സുരക്ഷാ ജീവനക്കാർക്ക് നീതി ഉറപ്പാക്കണമെന്നും അവശ്യപ്പെട്ടാണ് കോൺഗ്രസ് സമരത്തിനൊരുങ്ങുന്നത്

കോഴിക്കോട്  സമരവുമായി കോൺഗ്രസ്  സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവം  ATTACK ON SECURITY GUARDS KOZHIKODE  ATTACK ON SECURITY GUARDS  KOZHIKODE MEDICAL COLLEGE  CONGRESS TO START STRIKE  കോൺഗ്രസ്  ഹൈക്കോടതി ജാമ്യം  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ  കോഴിക്കോട് മെഡിക്കൽ കോളജ്‌
സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവം; സമരവുമായി കോൺഗ്രസ്
author img

By

Published : Oct 11, 2022, 3:16 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച കേസ് രാഷ്ട്രീയ വിഷയമാക്കി ഏറ്റെടുത്ത് കോൺഗ്രസ്. പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ നിർദേശപ്രകാരം കോൺഗ്രസ് സമര രംഗത്തേക്കിറങ്ങുന്നത്. പൊലീസ് അന്വേഷണത്തിലെ പാർട്ടി ഇടപെടൽ അവസാനിപ്പിക്കണമെന്നും സുരക്ഷാ ജീവനക്കാർക്ക് നീതി ഉറപ്പാക്കണമെന്നും അവശ്യപ്പെട്ടാണ് കോൺഗ്രസ് സമരത്തിനൊരുങ്ങുന്നത്.

ആക്രമണത്തിന് ഇരയായ സുരക്ഷാ ജീവനക്കാരൻ എൻ ദിനേശനെ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമരം ഏറ്റെടുക്കാൻ ആഹ്വാനം ചെയ്‌തത്‌. ഇതിനിടെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ ബുധനാഴ്‌ച(ഒക്‌ടോബര്‍ 12) കോടതിയെ സമീപിക്കും. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്‌തികരമല്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം.

ഇനിയും പിടിയിലാവാനുളളവരെ പൊലീസ് സഹായിക്കുന്നു എന്നാരോപിച്ച് വിമുക്തഭടന്മാരുടെ സംഘടന ശനിയാഴ്‌ച(ഒക്ടോബര്‍ 15) കമ്മിഷണർ ഓഫിസിലേക്കും തിങ്കളാഴ്‌ച(ഒക്ടോബര്‍ 17) കലക്‌ട്രേറ്റിലേക്കും പ്രതിഷേധ മാ‍ർച്ച്‌ നടത്തും. 2022 ഓഗസ്‌റ്റ് 31നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. അനുമതിയില്ലാതെ ആശുപത്രിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെയും കുടുംബത്തെയും തടഞ്ഞതിന് പിന്നാലെയാണ് ആക്രമണം.

മൂന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനും മർദനമേറ്റിരുന്നു. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പ്രതി പട്ടികയിൽ ചേർത്തത്. പ്രതിഷേധം വ്യാപകമായതോടെ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുൺ ഉൾപ്പെടെ അഞ്ച് പേർ പൊലീസിൽ കീഴടങ്ങിയിരുന്നു.

അതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ മാഞ്ഞ് പോയെന്ന് ആശുപത്രി അധികൃതര്‍. പന്ത്രണ്ട് ദിവസം മാത്രമേ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്‌കിൽ ഉണ്ടാകൂവെന്നാണ് സൂപ്രണ്ട് പൊലീസിന് രേഖാമൂലം നല്‍കിയ മറുപടി. എന്നാല്‍ സെപ്‌റ്റംബർ 16നാണ് മെഡിക്കല്‍ കോളജ് പൊലീസ് ആശുപത്രി സൂപ്രണ്ടിനോട് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.