കോഴിക്കോട്: കൊയിലാണ്ടി വഴിക്കടവ് സംസ്ഥാന പാതയിലെ അരീക്കോട്-പത്തനാപുരം പാലത്തിന്‍റെ ബലക്ഷയം ഉടൻ പരിഹരിക്കുമെന്ന് പി കെ ബഷീർ എംഎൽഎ. ഐ ഐ ടി വിദഗ്ധ സംഘം പാലം സന്ദർശിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പ്രളയത്തിലാണ് പാലത്തിനോട് ചേർന്ന സംരക്ഷണ ഭിത്തി തകർന്നത്. അരീക്കോട് പാലത്തിലൂടെ വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരുകയാണ്. അരീക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എടവണ്ണ പാറ ജംഗ്ഷനിൽ നിന്ന് പെരുങ്കടവ് പാലത്തിലൂടെയും പത്തനാപുരത്ത് നിന്ന് മൈത്രപാലം വഴിയുമാണ് വാഹനം തിരിച്ച് വിടുന്നത്. പാലത്തിലൂടെ എത്രയും വേഗം ഗതാഗതം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിൽ വലിയ മുളങ്കൂട്ടം കുടുങ്ങിയതോടെ പത്തനാപുരം ഭാഗത്ത് രണ്ട് മീറ്ററോളം പുഴയെടുത്തിട്ടുണ്ട്.