ETV Bharat / state

മാലിന്യ നിക്ഷേപ കേന്ദ്രം വിശ്രമ കേന്ദ്രമാകുന്നു; ഈ വിദ്യാർഥികൾക്ക് സല്യൂട്ട്

നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഓയിറ്റി റോഡിനോട് ചേർന്ന സ്ഥലമാണ് ആർക്കിടെക്ട് വിദ്യാർഥികൾ സുന്ദര വിശ്രമ കേന്ദ്രമാക്കി മാറ്റുന്നത്. ഒരാഴ്ച്ചയ്ക്കുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തിയാക്കി വിശ്രമ കേന്ദ്രം കോർപ്പറേഷന് കൈമാറാനാണ് വിദ്യാർഥികളുടെ ശ്രമം.

author img

By

Published : Nov 24, 2019, 7:32 PM IST

Updated : Nov 24, 2019, 8:25 PM IST

മാലിന്യ കേന്ദ്രത്തിന് പുതിയ മുഖഛായ നൽകി ആർക്കിടെക്ട് വിദ്യാർഥികൾ

കോഴിക്കോട്: വിദ്യാർഥികൾ മനസുവെച്ചാല്‍ മാറാത്തതായി ഒന്നുമില്ല. കോഴിക്കോട് നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തെ മനോഹര വിശ്രമകേന്ദ്രമാക്കി മാറ്റുകയാണ് ചേലേമ്പ്ര ദേവകി അമ്മ ഗുരുവായൂരപ്പൻ കോളജ് ഓഫ് ആർക്കിടെക്ച്ചറിലെ വിദ്യാർഥികൾ. നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഓയിറ്റി റോഡിനോട് ചേർന്ന സ്ഥലമാണ് ആർക്കിടെക്ട് വിദ്യാർഥികൾ സുന്ദര വിശ്രമ കേന്ദ്രമാക്കി മാറ്റുന്നത്.

മാലിന്യ നിക്ഷേപ കേന്ദ്രം വിശ്രമ കേന്ദ്രമാകുന്നു; ഈ വിദ്യാർഥികൾക്ക് സല്യൂട്ട്

ഓയിറ്റി റോഡിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലേക്കെത്താൻ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കോണിപ്പടി അടക്കമാണ് മോടിപിടിക്കുന്നത്. കോണിപ്പടിയുടെ പഴയ കൈവരി മാറ്റി സ്റ്റീൽ കൈവരികൾ സ്ഥാപിച്ച് പടികൾ സിമന്‍റ് ചെയ്ത് പെയിന്‍റ് അടിച്ചു കഴിഞ്ഞു. പടിയോട് ചേർന്നുള്ള സ്ഥലത്താണ് ഇരിപ്പിടം നിർമ്മിക്കുന്നത്. ഇതിന്‍റെ നിർമാണവും ഏകദേശം പൂർത്തിയായി. ഇരിപ്പിടത്തിന് തൊട്ടപ്പുറത്ത് റെയിൽവേ ലൈൻ ആയതിനാൽ അപകടം ഉണ്ടാകാതിരിക്കാൻ ഇരുമ്പ് വലയും സ്ഥാപിച്ചിട്ടുണ്ട്. ആദ്യം മാലിന്യം വൃത്തിയാക്കാനാണ് തീരുമാനിച്ചത്. പിന്നീടാണ് പ്രദേശം മോടി പിടിപ്പിച്ച് ഇരിപ്പിടം അടക്കം നിർമിക്കാൻ തീരുമാനിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തിയാക്കി വിശ്രമ കേന്ദ്രം കോർപ്പറേഷന് കൈമാറാനാണ് വിദ്യാർഥികളുടെ ശ്രമം.

Intro:മാലിന്യ കേന്ദ്രത്തിന് പുതിയ മുഖഛായ നൽകി ആർക്കിടെക്ട് വിദ്യാർത്ഥികൾ

Body:ഒരു കാലത്ത് നഗരത്തിലെ എല്ലാ മാലിന്യങ്ങളും കൊണ്ടു തള്ളിയിരുന്ന സ്ഥലങ്ങളിലൊന്ന് ജനങ്ങൾക്ക് ഇരുന്ന് വിശ്രമിക്കാവുന്ന മനോഹര പ്രദേശമായി മാറുന്ന കാഴ്ച്ച കണ്ട് അത്ഭുതപ്പെടുകയാണ് കോഴിക്കോട്ടുകാർ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഓയിറ്റി റോഡിനോട് ചെർന്ന സ്ഥലമാണ് ഒരു കൂട്ടം ആർക്കിടെക്ട് വിദ്യാർത്ഥികൾ ചേർന്ന് വ്യത്തിയാക്കി രൂപമാറ്റം വരുത്തുന്നത്. ഓയിറ്റി റോഡിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലേക്കെത്താൻ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കോണിപ്പടി അടക്കമാണ് ചേലേമ്പ്ര ദേവകി അമ്മ ഗുരുവായൂരപ്പൻ കോളജ് ഓഫ് ആർക്കിടെക്ച്ചറിലെ വിദ്യാർത്ഥികൾ മോടിപിടിക്കുന്നത്. കോണിപ്പടിയുടെ പഴയ കൈവരി മാറ്റി സ്റ്റീൽ കൈവരികൾ സ്ഥാപിച്ച് പടികൾ സിമന്റ് ചെയ്ത് പെയിന്റും അടിച്ചു കഴിഞ്ഞു. പടിയോട് ചേർന്നുള്ള സ്ഥലത്താണ് ഇരിപ്പിടം നിർമ്മിക്കുന്നത്. ഇതിന്റെ പണികളും ഏകദേശം പൂർത്തിയായി. ഇരിപ്പിടത്തിന് തൊട്ടപ്പുറത്ത് റെയിൽ ആയതിനാൽ ആൾക്കാർ വീഴാതിരിക്കാൻ ഇരുമ്പ് വലയും സ്ഥാപിച്ചിട്ടുണ്ട്.
നഗരത്തിലെ മാലിന്യം കേന്ദ്രം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ ഇവിടം വൃത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് പ്രദേശം കുറച്ചു കൂടി മോടി പിടിപ്പിച്ച് ഇരിപ്പിടം അടക്കം നിർമ്മിക്കാൻ തീരുമാനിച്ചത്.

byte- ചന്ദൻ ഏകനാത്ത്
ആർക്കിടെക്ട് വിദ്യാർത്ഥി

Conclusion:അടുത്ത ഒരാഴ്ച്ചയ്ക്കുള്ളിൽ തങ്ങളുടെ എല്ലാ ജോലികളും തീർത്ത് വിശ്രമ കേന്ദ്രം കോർപ്പറേഷന് കൈമാറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. കേന്ദ്രം തുറന്ന് കൊടുക്കുന്നതോടെ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് സമീപത്തെ കടക്കാരും കരുതുന്നത്.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Nov 24, 2019, 8:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.