ETV Bharat / state

അറബിക്കടലിൽ ന്യൂനമർദ്ദം; കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിർദേശം - ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

wheather  rain  cyclone  sea  ന്യൂനമർദ്ദം  ജാഗ്രതാ നിർദേശം  ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം  alert in kozhikode
ജാഗ്രതാ നിർദേശം
author img

By

Published : Dec 1, 2019, 5:50 PM IST

കോഴിക്കോട്: അറബിക്കടലിൽ ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ജില്ലയിലെ തീരദേശ മേഖല ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ എസ്.സാംബശിവറാവു അറിയിച്ചു. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ന്യൂനമർദ്ദങ്ങളുടെ പ്രഭാവം മൂലം അറബിക്കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ മുൻകരുതലിന്‍റെ ഭാഗമായി എത്രയും പെട്ടന്ന് അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും കലക്‌ടർ നിർദേശിച്ചു. ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Intro:ന്യൂനമർദ്ദം: ജാഗ്രത പാലിക്കാൻ നിർദേശം

Body:അറബിക്കടലിൽ ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ജില്ലയിലെ തീരദേശ മേഖല ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ന്യൂനമർദ്ദങ്ങളുടെ പ്രഭാവം മൂലം അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികൾ മുൻകരുതലിന്റെ ഭാഗമായി എത്രയും പെട്ടന്ന് അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.