ETV Bharat / state

യുഎപിഎ ചുമത്തിയത് സർക്കാരിന് ഭൂഷണമല്ലെന്ന് എഐഎസ്എഫ് - അലൻ ഷുഹൈബ്, താഹ ഫസൽ

വിദ്യാർഥികളായ അലൻ ഷുഹൈബ്, താഹ ഫസൽ  എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയത് പിൻവലിക്കണമെന്ന് എഐഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി.

വിദ്യാർഥികൾക്കുമേൽ യുഎപിഎ ചുമത്തിയത് സർക്കാരിന് ഭൂഷണമല്ലെന്ന് എഐഎസ്എഫ്
author img

By

Published : Nov 3, 2019, 10:02 PM IST

കോഴിക്കോട്: വിദ്യാർഥികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയത് ശരിയായ നടപടിയല്ലെന്ന് എഐഎസ്എഫ്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കാരണം കൊണ്ടുമാത്രം യുഎപിഎ ചുമത്താനാകില്ല. യുഎപിഎ പിന്‍വലിക്കണമെന്നും എഐഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പൊലീസിന്‍റെ ഇത്തരം നടപടികൾ ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല. എഐഎസ്എഫ് നേതാവും ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ മുൻ ചെയർമാനുമായിരുന്ന കനയ്യകുമാറിനുമേൽ കേന്ദ്രസർക്കാർ കരിനിയമം ചുമത്തിയ സമയത്ത് ശക്തമായ പ്രക്ഷോഭം നടത്തിയത് ഇടതുപക്ഷമായിരുന്നുവെന്നത് വിസ്‌മരിക്കരുതെന്നും എഐഎസ്എഫ് അറിയിച്ചു.

Intro:വിദ്യാർത്ഥികൾക്കുമേൽ യുഎപിഎ ചുമത്തിയത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല: എഐഎസ്എഫ്
Body:മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചു എന്ന കാരണം കൊണ്ട് മാത്രം കോഴിക്കോട് സ്വദേശികളും വിദ്യാർത്ഥികളുമായ അലൻ ഷുഹൈബ്, താഹ ഫസൽ  എന്നിവർക്കെതിരേ യുഎപിഎ ചുമത്തിയത് പിൻവലിക്കണമെന്നും പോലീസിന്റെ ഇത്തരം നടപടികൾ ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ലന്നും എഐഎസ്എഫ്. എഐഎസ്എഫ് നേതാവും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ ചെയ്യർമാനുമായിരുന്ന കനയ്യ കുമാറിനുമേൽ കേന്ദ്ര സർക്കാർ കരി നിയമം ചുമത്തിയ സമയത്ത് ശക്തമായ പ്രക്ഷോഭം നടത്തിയത് ഇടത് പക്ഷം ആയിരുന്നു എന്നത് വിസ്മരിക്കരുത് എന്നും എഐഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ അശ്വിൻ മനോജ്‌ (പ്രസിഡന്റ് )ബി. ദർശിത് (സെക്രട്ടറി )എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.