തിരുവനന്തപുരം: മാവേലി എക്‌സ്‌പ്രസിൽ യാത്രക്കാരനെ മർദ്ദിക്കുകയും ബൂട്ടിട്ടു ചവിട്ടുകയും ചെയ്ത
എഎസ്ഐക്ക് സസ്പെൻഷൻ. ഇൻ്റലിജൻസ് എഡിജിപിയാണ് സസ്പെൻഷന് ഉത്തരവിട്ടത്. യാത്രക്കാരനോട് മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന കണ്ടെത്തലിലാണ് എ.എസ്.ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇന്നലെയാണ് തലശ്ശേരി സ്റ്റേഷനിൽ നിന്ന് മാവേലി എക്‌സ്‌പ്രസിൻ്റെ എസ് 2 കോച്ചിൽ പൊലീസിൻ്റെ ക്രൂരത അരങ്ങേറിയത്. സ്ലീപ്പർ കോച്ചിൽ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ചായിരുന്നു മർദ്ദനവും ബൂട്ടിട്ടു ചവിട്ടലും. അവശനിലയിലായ യാത്രക്കാരനെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടെങ്കിലും ഇയാളെ വിവാദത്തിനു ശേഷം കണ്ടെത്താനായില്ല.
പൊലീസുകാരന്‍റെ മര്‍ദ്ദനം ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തി മാധ്യമങ്ങൾക്കു നൽകുകയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കുകയും വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്‌തു. കോവളത്ത് വിദേശിയുടെ മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പൊലീസിന്‍റെ മറ്റൊരു ക്രൂരത പുറത്തുവരുന്നത്.
ALSO READ: 'കായിക മര്‍ദനം വനിത യാത്രികരുടെ പരാതിയെ തുടര്‍ന്ന്!': ന്യായീകരിച്ച് ഡിവൈ.എസ്.പി