കോഴിക്കോട് : മത്സരങ്ങളിൽ പങ്കെടുത്തതിൻ്റെയും കലോത്സവങ്ങൾ നിയന്ത്രിച്ചതിൻ്റെയും നല്ല ഓർമകൾ പങ്കുവയ്ക്കുകയാണ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷണർ ഉമേഷ്. സ്‌കൂൾ കാലത്ത് ഓട്ടൻ തുള്ളലിൽ പങ്കെടുത്ത അദ്ദേഹം വേദിയിലെ വിദ്യാർഥികളുടെ പ്രകടനം കണ്ട് ഹരം കൊണ്ടു, അനുഭവങ്ങൾ പങ്കുവച്ചു.
മലബാറിൽ നടന്ന ഒട്ടുമിക്ക കലോത്സവങ്ങളിലും ഉമേഷ് പങ്കെടുത്തിട്ടുണ്ട്. മത്സരാർഥിയായിട്ടല്ല, ക്രമസമാധന ചുമതലയുള്ള ഉദ്യോഗസ്ഥനായി. എസ്‌ഐ ആയി പണി തുടങ്ങി എസിപിയിൽ എത്തി നിൽക്കുമ്പോൾ കലോത്സവത്തിൻ്റെ ഭാരിച്ച ചുമതലയുണ്ട് ഇത്തവണ.
കലോത്സവം ആരംഭിച്ച് നാല് നാൾ പിന്നിടുന്നതിനിടയിൽ ഒരു പെറ്റി കേസ് പോലും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന് ഉമേഷ് പറയുന്നു. ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കാൻ കഴിഞ്ഞതും മേളയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.