കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയില്‍ ( Pocso case sccused arrested). കരുവാര കുണ്ട് കണ്ണത്ത് ചിലമ്പില കൈ മേലേടത്ത് ഷഹബാസ് ഖാനെയാണ് (23) മാവൂർ പൊലീസ് പോക്സോ കേസിൽ അറസ്‌റ്റ് ചെയ്‌തത്. മാവൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്‌റ്റ്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നിലമ്പൂരിൽ എത്തിക്കുകയായിരുന്നു പ്രതി. തുടർന്ന് ഒരു റിസോട്ടിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായാക്കിയെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഇന്നലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനി അവിടെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിലമ്പൂരിൽ വച്ച് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
മാവൂർ പ്രിൻസിപ്പൽ എസ്.ഐ.എ. പ്രകാശ് കുമാറിന്‍റെ നേതൃത്ത്വത്തിലായിരുന്നു അറസ്‌റ്റ്.
Also Read:വിവാഹ വാഗ്‌ദാനം നൽകി പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാൻഡിൽ