ETV Bharat / state

കോഴിക്കോടും കോട്ടയത്തും കുപ്രസിദ്ധ മോഷ്‌ടാക്കൾ പിടിയിൽ - മോഷ്‌ടാക്കൾ പിടിയിൽ

Three Thieves Were Arrested: കോഴിക്കോടും കോട്ടയത്തുമായി വിവിധ മോഷണക്കേസുകളിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് യുവതിയുടെ മാല പിടിച്ചുപറിച്ച കേസിലും കോട്ടയത്ത് സ്‌കൂളിൽ മോഷണം നടത്തിയ കേസിലുമാണ് അറസ്റ്റ്.

Baker Memorial school theft case  Kozhikode necklace theft case  മോഷ്‌ടാക്കൾ പിടിയിൽ  മോഷണം
Three thieves were arrested in theft cases in Kozhikode and Kottayam
author img

By ETV Bharat Kerala Team

Published : Jan 17, 2024, 9:50 PM IST

കോട്ടയത്ത് സ്‌കൂളിൽ മോഷണം നടത്തിയ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കോഴിക്കോട്: പട്ടാപകൽ യുവതിയുടെ മാല പിടിച്ചുപറിച്ച ( Kozhikode necklace theft case arrest) മോഷ്‌ടാവ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ വളപ്പിൽ കക്കുഴി പാലം പ്രസൂണിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്‌തത്. നടക്കാവ് ബിലാത്തിക്കുളം ക്ഷേത്രത്തിനു സമീപത്തെ റോഡിൽ വച്ചാണ് മോഷണം നടന്നത്.

കഴിഞ്ഞ ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ മാലയാണ് ഇയാൾ കവർന്നത്. ബിലാത്തിക്കുളത്തെ പ്ലേ സ്‌കൂളിൽ യുവതി കുട്ടിയെ കൊണ്ടുപോയി ആക്കിയ ശേഷം തിരികെ വരുമ്പോഴാണ് പിന്നിലൂടെ ഓടിയെത്തിയ പ്രതി കഴുത്തിൽ നിന്നും മാല കവർന്നത്. മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് ഇയാൾ മോഷ്‌ടിച്ചത്.

പ്രതി സ്ഥിരമായി ജോലിക്ക് പോകുന്നത് ഇതേ വഴിയിലൂടെയാണ്. മോഷണം നടന്ന സ്ഥലത്ത് ആൾത്തിരക്ക് ഇല്ലെന്ന് മനസിലാക്കിയാണ് പ്രതി മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

കോഴിക്കോട് ഡിസിപി അനൂപ് പലിവാളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. നടക്കാവ് പോലീസ് ഇൻസ്പെക്‌ടർമാരായ പി കെ ജിജീഷ്, എസ് ബി കൈലാസ് നാഥ്, സബ് ഇൻസ്പെക്‌ടർമാരായ പി ലീല, ബിനു മോഹൻ , ബാബു പുതുശ്ശേരി, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ വി ശ്രീശാന്ത്, കെ. പി മുജീബ്, സി. ഹരീഷ് കുമാർ , പി. ശ്രീജേഷ് കുമാർ , ബബിത്ത് കുറുമണ്ണിൽ, സൈബർ സെല്ലിലെ രാഹുൽ മാത്തോട്ടത്തിൽ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

കോട്ടയത്ത് സ്‌കൂളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ: കോട്ടയത്തും മോഷണക്കേസിൽ രണ്ട് പ്രതികൾ പിടിയിലായി. കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ രണ്ടു പേരെയാണ് പിടികൂടിയത്. (Kottayam Baker Memorial school theft case arrest). കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോട്ടയം വെസ്റ്റ് പൊലീസാണ് ഇരുവരെയും പിടികൂടിയത്.

Baker Memorial school theft case  Kozhikode necklace theft case  മോഷ്‌ടാക്കൾ പിടിയിൽ  മോഷണം
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

ഹൈസ്‌കൂളിലും, ഹയർസെക്കൻഡറി സ്‌കൂളിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ രണ്ട് ഡിവിആർ യൂണിറ്റുകൾ, അധ്യാപകരുടെ ബാഗുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർഥിനികൾ നിക്ഷേപിക്കുന്ന ചാരിറ്റി ബോക്‌സുകൾ, രണ്ട് ഡിജിറ്റൽ ക്യാമറകൾ എന്നിവയാണ് പ്രതികൾ കവർന്നത്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തിനിടെ മോഷ്‌ടാക്കൾ സ്‌കൂൾ വളപ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിരീക്ഷണ ക്യാമറയുടെ ഡിവിആർ കണ്ടെത്തിയിരുന്നു. ജില്ലയിൽ നടന്ന നിരവധി മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് സംശയമുള്ളതിനാൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Also read: 'അരലക്ഷത്തിന്‍റെ ചോക്ലേറ്റ് കൊള്ള'; കാഞ്ഞങ്ങാട് നടന്ന ബേക്കറി കൊള്ളയുടെ അകവും പുറവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.