ETV Bharat / state

'സൗമ്യയായ എൻ.ഐ.ടി അധ്യാപിക'; ഞെട്ടൽ മാറാതെ നാട്ടുകാർ

പ്രഫസറാണെന്ന വ്യാജ പ്രചാരണവും നാട്ടുകാരോടുള്ള സൗമ്യമായ പെരുമാറ്റവുമാണ് അസ്വാഭാവിക മരണങ്ങൾ നടന്നിട്ടും ജോളിയെ ആർക്കും ഒരു സംശവും തോന്നാതിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

സൗമ്യയായ എൻ.ഐടി അധ്യാപിക; ഞെട്ടൽ മാറാതെ നാട്ടുകാർ
author img

By

Published : Oct 8, 2019, 7:08 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജയിലിൽ കഴിയുന്ന ജോളിയോട് നാട്ടുകാർക്ക് വലിയ മതിപ്പായിരുന്നു. എൻ.ഐടി.യിലെ പ്രഫസറാണ് താനെന്ന വ്യാജ പ്രചാരണത്തിലൂടെയാണ് ജോളി നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റിയത്. 'ഉയർന്ന പദവിയുള്ള അധ്യാപിക' അവരുടെ ഔദ്യോഗിക നിലവാരത്തിന്‍റെ യാതൊരു അഹങ്കാരവുമില്ലാതെയാണ് നാട്ടുകാരോട് ഇടപഴകിയിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സാറിന്‍റെ (ടോം ജോസഫ്) യും ടീച്ചറുടെ (അന്നമ്മ) യും കുടുംബത്തിലെ അംഗമായ ജോളിയെയും നാട്ടുകാർ ബഹുമാനത്തോടെ ടീച്ചർ എന്നാണ് വിളിച്ചിരുന്നത്. കേസിൽ ജോളിക്ക് പങ്കുണ്ടെന്നറിഞ്ഞ നാട്ടുകാരുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.

Intro:എൻ ഐ ടി പ്രഫസറായ ജോളിയോട് നാട്ടുകാർക്ക് ബഹുമാനം മാത്രം

Body:കൂടത്തായി കൊലപാതക പരമ്പരയിൽ ജയിലിൽ കഴിയുന്ന ജോളിയോട് നാട്ടുകാർക്ക് വലിയ ബഹുമാനമായിരുന്നു. എൻ ഐടി യിലെ പ്രഫസറാണ് താനെന്ന വ്യാജ പ്രചാരണത്തിലൂടെയാണ് ജോളി നാട്ടുകാരുടെ മതിപ്പ് പിടിച്ചുപറ്റിയത്. 'ഉയർന്ന പദവിയിലുള്ള അധ്യാപിക' അവരുടെ ഔദ്യോഗിക നിലവാരത്തിന്റെ യാതൊരു അഹങ്കാരവുമില്ലാതെയാണ് നാട്ടുകാരോട് ഇടപഴകിയിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സാറിന്റെ (ടോം ജോസഫ്) യും ടീച്ചറുടെ (അന്നമ്മ) യും കുടുംബത്തിലെ അംഗമായ ജോളിയെയും നാട്ടുകാർ ബഹുമാനത്തോടെ ടീച്ചർ എന്നാണ് വിളിച്ചിരുന്നത്. കേസിൽ ജോളിക്ക് പങ്കുണ്ടെന്നറിഞ്ഞ നാട്ടുകാരുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.

byte - ആലിക്കോയ കാരാട്ട് (അയൽവാസി)

Conclusion:പ്രഫസറാണ് താനെന്ന വ്യാജ പ്രചാരണവും നാട്ടുകാരോടുള്ള സൗമ്യമായ പെരുമാറ്റവും ഉള്ളതിനാലാണ് അസ്വാഭാവിക മരണങ്ങൾ നടന്നിട്ടും ആർക്കും ഒരു സംശവും തോന്നാതിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.