ETV Bharat / state

50 കിലോ കഞ്ചാവുകടത്തിയ കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ചു

15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്

ശിക്ഷ
author img

By

Published : Sep 24, 2019, 8:08 PM IST

Updated : Sep 24, 2019, 8:37 PM IST

കോഴിക്കോട്: 50 കിലോ കഞ്ചാവുകടത്തിയ കേസില്‍ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും. ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തി പിടിയിലായ അടിമാലി സ്വദേശികളായ മൈലാടിയില്‍ അഫ്സല്‍(25), കുപ്പശ്ശേരി ധനീഷ് (30) എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടി വരും.

2018 ഓഗസ്റ്റ് മൂന്നിനായിരുന്നു മുക്കം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് മുക്കം-അരീക്കോട് സംസ്ഥാനപാതയില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. കാറിന്‍റെ ഡിക്കിയില്‍ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള അറക്കയിൽ നിന്നാണ് പ്രതികള്‍ കഞ്ചാവ് കടത്തി കൊണ്ടുവന്നത്. കേരളത്തിലെയും കർണാടകയിലെയും ബൈരക്കുപ്പയിലെയും മൊത്തവിതരണക്കാര്‍ക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

Intro:50 കിലോ കഞ്ചാവുകടത്തിയ കേസില്‍ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയുംBody:ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തില്‍ വിപണനത്തിനായി കൊണ്ടു വന്ന 50 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് പേര്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപവീതം പിഴയും വിധിച്ചു. ഇടുക്കി അടിമാലി സ്വദേശികളായ മൈലാടിയില്‍ അഫ്സല്‍(25), അടിമാലി  ഇരുമ്പ്പാലം കുപ്പശ്ശേരി ധനീഷ് (30) എന്നിവരെയാണ് വടകര എന്‍.ഡി.പി .എസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം  കൂടി ശിക്ഷയനുഭവിക്കേണ്ടി വരും. 2018 ഓഗസ്റ്റ് മൂന്നിനായിരുന്നു മുക്കം പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് മുക്കം-അരീക്കോട് സംസ്ഥാനപാതയില്‍ ഓടത്തെരുവില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കാറിന്റ ഡിക്കിയില്‍ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള അറക്ക എന്ന സ്ഥലത്ത് നിന്നുമാണ് പ്രതികള്‍ കഞ്ചാവ് കടത്തി കൊണ്ടു വന്നത്. കേരളത്തിലെയും കര്‍ണ്ണാടകയിലെ ബൈരക്കുപ്പയിലെയും മൊത്തവിതരണക്കാര്‍ക്ക് കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ടായിരുന്നു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Sep 24, 2019, 8:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.