ETV Bharat / state

കോഴിക്കോട് മികച്ച പോളിങ്; ഒരു മണി വരെ രേഖപ്പെടുത്തിയത് 44.87% പോളിങ്

author img

By

Published : Dec 14, 2020, 1:38 PM IST

പലയിടങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോടഞ്ചേരിയിൽ എൻഡിഎ സ്ഥാനാർഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മികച്ച പോളിങ്  44.87% polling was recorded till one o'clock  ഒരു മണി വരെ രേഖപ്പെടുത്തിയത് 44.87% പോളിങ്
കോഴിക്കോട്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 44.87 ശതമാനം പോളിങ്. രാവിലെ 7 മണിക്ക് തന്നെ ജില്ലയിൽ പോളിങ് ആരംഭിച്ചു. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

കോഴിക്കോട് മികച്ച പോളിങ്; ഒരു മണി വരെ രേഖപ്പെടുത്തിയത് 44.87% പോളിങ്

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല എൽപി സ്കൂളിലും, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ മൊടക്കല്ലൂർ എ യുപി സ്കൂളിലും, സിനിമ നടി പാർവതി മാളിക്കടവ് യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോടഞ്ചേരിയിൽ എൻഡിഎ സ്ഥാനാർഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടാതെ, കോഴിക്കോട് ബേപ്പൂരിൽ വോട്ട് ചെയ്ത ശേഷം വോട്ടർ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണുമരിച്ചു. നമ്പ്യാർ വീട്ടിൽ നാണുവിന്‍റെ ഭാര്യ ബേബി (68) ആണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.