ETV Bharat / state

വടകരയില്‍ 360 ലിറ്റര്‍ വാഷ്‌ പിടികൂടി

author img

By

Published : Mar 30, 2020, 10:39 PM IST

Updated : Mar 31, 2020, 12:03 AM IST

വടകരയില്‍ 360 ലിറ്റര്‍ വാഷ്‌ എക്‌സൈസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു

Ayanchery 360 Lilter vash Kozhikode Nadapuram  വടകരയില്‍ 360 ലിറ്റര്‍ വാഷ്‌ പിടികൂടി  360 ലിറ്റര്‍ വാഷ്‌  കോഴിക്കോട്  360 liter vash seized at vadakara
വടകരയില്‍ 360 ലിറ്റര്‍ വാഷ്‌ പിടികൂടി

കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ 360 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. വടകര റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വടകരയില്‍ 360 ലിറ്റര്‍ വാഷ്‌ പിടികൂടി

വന്‍തോതില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചതാണ് വാഷ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജസ് അടച്ച പശ്ചാത്തലത്തില്‍ മൂന്ന് ദിവസങ്ങളിലായി വടകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.ഹാരിസ്, പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. രാമകൃഷ്‌ണന്‍, കെ.കെ. ജയന്‍, എന്‍.എം. ഉനൈസ്‌ എന്നിവര്‍ പങ്കെടുത്തു.

Last Updated : Mar 31, 2020, 12:03 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.