ETV Bharat / state

കോഴിക്കോട് വാണിമേലിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു - എക്സൈസ്

കാട് മൂടിയ പറമ്പിൽ മരങ്ങൾക്കിടയിലായി പ്ലാസ്റ്റിക്ക് ബാരലിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്

wash  വാഷ്  200 ലിറ്റർ വാഷ് കണ്ടെത്തി  200 liters of wash was found  എക്സൈസ്  നാടൻ ചാരായം
കോഴിക്കോട് വാണിമേലിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
author img

By

Published : May 5, 2021, 7:35 PM IST

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് കൂളിക്കുന്നിൽ ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് എക്സൈസ് സംഘം വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്‍റീവ് ഓഫീസർ സി.പി ഷാജിയുടെ നേതൃത്വത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

കോഴിക്കോട് വാണിമേലിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

പ്ലാസ്റ്റിക്ക് ബാരലിലാക്കി നാടൻ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച് വെച്ച 200 ലിറ്റർ വാഷ് ശേഖരമാണ് അധികൃതർ പിടികൂടി നശിപ്പിച്ചത്. കാട് മൂടിയ പറമ്പിൽ മരങ്ങൾക്കിടയിലായി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു പ്ലാസ്റ്റിക്ക് ബാരൽ. ഇതിന് മുകളിൽ ഉണങ്ങിയ മരച്ചില്ലകളും, തെങ്ങോലയും ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്.

കണ്ടെടുത്ത വാഷ് സംഭവ സ്ഥലത്ത് തന്നെ നശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.