കോഴിക്കോട്: 20 കിലോ കഞ്ചാവുമായി കുന്ദമംഗലത്ത് രണ്ട് പേർ പിടിയിൽ. തൃശൂർ നിവാസികളായ ലീന, സനൽ എന്നിവരാണ് പിടിയിലായത്. ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. ലീനയുടെ ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു സനൽ. ലോക്ക് ഡൗൺ കാലത്താണ് ഇവർ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
Also read: വന്‍ കഞ്ചാവ് വേട്ട ; പിടിച്ചത് 3,400 കിലോ,3 പേര്‍ കസ്റ്റഡിയില്‍