ETV Bharat / state

17കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ - 17കാരിയെ പീഡിപ്പിച്ചു

23 years old arrested in rape case: മലപ്പുറം സ്വദേശി ആദർശിനെയാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്

pocso case Kozhikode  rape case arrest  17കാരിയെ പീഡിപ്പിച്ചു  ലൈംഗികാതിക്രമം
pocso case
author img

By ETV Bharat Kerala Team

Published : Jan 14, 2024, 1:41 PM IST

Updated : Jan 14, 2024, 2:17 PM IST

കോഴിക്കോട് : പ്രണയം നടിച്ച് 17കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ മണ്ണാറക്കൽ ആദർശിനെ (23) ആണ് പോക്‌സോ കേസിൽ മാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത് (young man was arrested in the case of molesting a 17-year-old girl).

കഴിഞ്ഞ ഒരു വർഷത്തോളമായി പെരുവയൽ സ്വദേശിനിയായ 17കാരിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. മാവൂർ പൊലീസ് ഇൻസ്‌പെക്‌ടർ ഇൻ ചാർജ് എസ് ശ്രീകുമാർ, മാവൂർ പ്രിൻസിപ്പൽ എസ്ഐ എ പ്രകാശ് കുമാർ, സിപിഒമാരായ യു വിനീത്, സി കെ സുജിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഏഴ്‌ വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ തുക അടച്ചില്ലെങ്കില്‍ 4 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ജൂലൈ 21 രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ അച്ഛനെ ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ അയല്‍വാസിയുടെ വീട്ടിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് പോയിപ്പോഴായിരുന്നു സംഭവം. നാട്ടുകാരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് കണ്ടത്. ഇതോടെ ഇവർ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു (POCSO Case Verdict).

READ MORE: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

65 കാരനെ പോക്‌സോ ചുമത്തി അറസ്‌റ്റു ചെയ്‌തു: നാലാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 65 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് പിടിയിലായത് (Eight Year Old Girl Sexually Abused Accused Jailed Under Pocso). 2023 നവംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

വൃദ്ധന്‍ മോശമായി പെരുമാറിയ കാര്യം കുട്ടി സ്‌കൂളില്‍ കൗണ്‍സിലിങ് ചുമതലയുള്ള അധ്യാപികയോട് പറഞ്ഞതോടെ സ്‌കൂള്‍ അധികൃതരാണ് പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിന്നാലെ പ്രതിയെ അറസ്‌റ്റു ചെയ്യുകയുമായിരുന്നു.

READ MORE: നാലാം ക്‌ളാസുകാരിയെ പീഡിപ്പിച്ചു; 65 കാരനെ പോക്‌സോ ചുമത്തി അറസ്‌റ്റു ചെയ്‌തു

Last Updated : Jan 14, 2024, 2:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.