ETV Bharat / state

കോഴിക്കോട് ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് രോഗികളുടെ എണ്ണം 1,000 കടന്ന സാഹചര്യത്തിലാണ് ഇന്ന് മുതൽ ഒക്‌ടോബർ 31 വരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

144 imposed kozhikode from today  144 imposed in kozhikode  144 imposed kozhikode  കോഴിക്കോട് ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു  കോഴിക്കോട് ഇന്ന് മുതൽ നിരോധനാജ്ഞ  കോഴിക്കോട് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട് ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
author img

By

Published : Oct 3, 2020, 12:42 PM IST

Updated : Oct 3, 2020, 12:50 PM IST

കോഴിക്കോട്: ജില്ലയിൽ ഇന്ന് മുതൽ ഒക്ടോബർ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം 1,000 കടന്ന സാഹചര്യത്തിലാണ് ഇന്ന് മുതൽ ഒക്‌ടോബർ 31 വരെ ജില്ലാ കലക്ടർ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊവിഡ് രോഗ വ്യാപനം ഇനിയും കൂടുന്നത് ജനങ്ങളുടെ ജീവന് അപകടമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കോഴിക്കോട് ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ആകെയുള്ള 19,896 കൊവിഡ് രോഗികളിൽ 13,052 പേരും രോഗബാധിതരായത് കഴിഞ്ഞ മൂന്നാഴ്‌ചക്കിടെയാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബർ ആദ്യ ആഴ്ചയിൽ നാല് ശതമാനമായിരുന്നത് നിലവിൽ 14 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ തല അവലോകന യോഗത്തിൽ ചർച്ച നടത്തിയിരുന്നു. രോഗവ്യാപനം തടയാൻ ആളുകൾ കൂട്ടം ചേരുന്നത് തടയാനും യോഗം നിർദേശിച്ചിരുന്നു.

പൊതുഇടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് തടയും. ജോലി സ്ഥലങ്ങൾ, ഓഫീസുകൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചിരിക്കണം. സർക്കാർ പരിപാടികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.

കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തി. നിയന്ത്രണം ലംഘിച്ച് പ്രവർത്തിക്കുന്ന ഷോപ്പിന്‍റെയും സ്ഥാപനത്തിന്‍റെയും പ്രവർത്തന അനുമതി റദ്ദാക്കും. കളിസ്ഥലങ്ങൾ, ടർഫ്, ജിംനേഷ്യം, യോഗ/ഫിറ്റ്നസ് സെന്‍റർ, സ്വിമ്മിങ് പൂൾ, സിനിമ തിയേറ്റർ, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരും. വിനോദസഞ്ചാരസ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർശന നിരോധനം ഏർപ്പെടുത്തി.

ശവസംസ്‌കാര ചടങ്ങുകളിൽ 20 ആളുകളും വിവാഹച്ചടങ്ങുകളിൽ 50 ആളുകളും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. കടകളും സ്ഥാപനങ്ങളും ഹാൻഡ് സാനിറ്റൈസർ, തെർമൽ ഗൺ തുടങ്ങിയവ പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിച്ചിരിക്കണം. എല്ലാ മാർക്കറ്റുകളും ബസ് സ്റ്റാൻഡുകളും മറ്റ് പൊതു സ്ഥലങ്ങളും ദിവസത്തിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുന്നുണ്ടെന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും നിരോധന ഉത്തരവിൽ നിർദേശിച്ചു.

Last Updated : Oct 3, 2020, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.