കോട്ടയം: മണിയന്‍കുന്ന് പ്രദേശത്ത് നിന്നും 25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ പിടികൂടി. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പെട്രോളിംഗിനിടയിലാണ് യുവാവ് പിടിയിലാക്കുന്നത്. പിടപ്പുരയ്ക്കല്‍ വീട്ടില്‍ തലൈവ എന്ന് വിളിക്കുന്ന അരുണ്‍ (31) ആണ് പിടിയിലായത്. വീടിന്റെ സമീപമുള്ള ഇടിഞ്ഞ് പൊളിഞ്ഞ മാടകടയില്‍ സൂക്ഷിച്ചിരുന്ന 50 കുപ്പി അര ലിറ്ററിന്റെ വിവിധ ഇനത്തില്‍പ്പെട്ട മദ്യം ഓട്ടോറിക്ഷയിലേയ്ക്ക് വില്പനയ്ക്കായ് മാറ്റുന്നിനിടയിലാണ് പ്രതി അരുണിനെ എക്‌സൈസ് സംഘം പിടികൂടിയത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് മറയാക്കി ലഹരി വസ്‌തുക്കളുടെ വിപണനം ഈരാറ്റുപേട്ടയില്‍ നടക്കുന്നുണ്ടെന്നുള്ള പരാതിയില്‍ എക്‌സൈസ് സൈബര്‍ വിംങ്ങ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍, പ്രസാദ് , എബി ചെറിയാന്‍ എന്നിവര്‍ ഗ്രൂപ്പ് നിരിക്ഷിച്ചു വരികയായിരുന്നു. പ്രതിയുടെ മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ട് കെട്ടി. പെട്രോളിംഗിൽ പ്രിവന്റീവ് ഓഫീസര്‍ ബിനീഷ് സുകുമാരന്‍, ബിജു ജേക്കബ്ബ് , ഷാഡോ എക്‌സൈസ് അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉണ്ണി മോന്‍ മൈക്കിള്‍ , സ്റ്റാന്‍ലി ചാക്കോ, നൗഫല്‍ സി.ജെ.എന്നിവരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ് , പ്രദീപ് ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജാത, വിനീത വി നായര്‍ ഡ്രൈവര്‍ മുരളിധരന്‍ എന്നിവരും പങ്കെടുത്തു.
50 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായ് യുവാവ് അറസ്റ്റില്‍ - മണിയന്‍കുന്ന്
പിടപ്പുരയ്ക്കല്‍ വീട്ടില്‍ തലൈവ എന്ന് വിളിക്കുന്ന അരുണ്‍ (31) ആണ് പിടിയിലായത്.