ETV Bharat / state

അമ്മയുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു; കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിമുഴക്കി യുവതികള്‍ - pala alphonsa collage

പാലാ അൽഫോൻസാ കോളജിൻ്റെ നാലാം നിലയുടെ മുകളില്‍ കയറിയാണ് യുവതികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കോട്ടയം  ആത്മഹത്യ ഭീഷണി  പാലാ അൽഫോൻസാ കോളജ്  kottayam  pala alphonsa collage  sucide attempt
അമ്മയുടെ ആനുകൂല്യങ്ങള്‍ അധികൃതർ തടഞ്ഞുവച്ചു; കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിമുഴക്കി യുവതികള്‍
author img

By

Published : Jul 16, 2022, 6:24 PM IST

കോട്ടയം: കോളജ് കെട്ടിടത്തിന്‍റെ മുകളില്‍ കയറി യുവതികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. പാലാ അൽഫോൻസാ കോളജിൻ്റെ നാലാം നിലയുടെ മുകളില്‍ കയറിയാണ് യുവതികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കെട്ടിടത്തിന് മുകളില്‍ ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ച ഇവരെ കോളജ് അധികൃതര്‍ അനുനയിപ്പിച്ച് താഴെയിറക്കി. ഫയർഫോഴ്‌സും, പൊലീസും സ്ഥലത്തെത്തി. താഴെയിറങ്ങിയ യുവതികളെ പൊലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കിയ ശേഷം പറഞ്ഞയച്ചു.

കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിമുഴക്കി യുവതികള്‍

കോളജ് ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയുടെ ആനുകൂല്യങ്ങള്‍ അധികൃതർ തടഞ്ഞു വച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുവതികൾ ആത്മഹത്യ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചത്. ഇല്ലാത്ത സാമ്പത്തിക തിരിമറികളുടെ പേരിൽ 14 വർഷം മുമ്പ് കോളജിൽ നിന്ന് മാതാവിനെ പിരിച്ചുവിട്ടു. ആനുകൂല്യങ്ങൾ എല്ലാം മാനേജ്മെൻ്റ് നിഷേധിച്ചു എന്നുമാണ് കോളജിനെതിരെ ഇവരുടെ ആരോപണം. അമ്മയുടെ പേരിൽ ഒരു കേസുപോലും കൊടുക്കുകയോ, അന്വേഷണം നടത്തുകയോ, സസ്പെൻഷൻ നൽകുകയോ ചെയ്യാതെ 10 വർഷം സർവീസ് ബാക്കി നിൽക്കേയാണ് കോളജില്‍ നിന്നും പിരിച്ചു വിട്ടത്. പലവട്ടം നീതിക്കായി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്നും യുവതികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.